തോൽവി: രാജിവെക്കാമെന്ന്​ ആപ്പ്​ എം.എൽ.എ അൽക്കാ ലംബ

ന്യൂഡൽഹി: ഡൽഹി നഗര സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് സംഭവിച്ച ദയനീയ തോൽവിയുടെ ഉത്തരവാദിത്ത മേറ്റെടുത്ത് രാജിവെക്കാൻ തയാറെന്ന് ആപ്പ് എം.എൽ.എ അൽക്ക ലംബ.

ത​െൻറ മണ്ഡലത്തിലെ മൂന്നു വാർഡുകളിൽ പാർട്ടിക്ക് സംഭവിച്ച ദയനീയ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്പാർട്ടിയുടെ എല്ലാ ഭാരവാഹിത്വവും എം.എൽ.എ സ്ഥാനവും രാജിവെക്കാൻ തയാറാണെന്ന് അൽക്കാ ലംബ പറഞ്ഞു.
ചാന്ദ്നി ചൗക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ യാണ് ലംബ.

രാജിവെച്ചാലും അരവിന്ദ് കെജ്രിവാളിനും  അഴിമതിക്കെതിരെയുള്ള ആം ആദ്മിയുടെ സമരത്തിനും പിന്തുണ നൽകുമെന്നും അവർ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തിൽ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുകയെന്നത് എളുപ്പമല്ല. എന്നാലും ഒരു മാറ്റം ഉണ്ടാകുന്നതുവരെ ഇൗ പോരാട്ടം തുടരുമെന്നും അവർ ട്വീറ്റ് ചെയ്തു. 2013ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് അൽക്ക ആം ആദ്മി പാർട്ടിയിൽ ചേർന്നത്.

 

 

Tags:    
News Summary - After AAP's Drubbing, Alka Lamba Offers To Quit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.