ഒരു ചാനലിനു കൂടി സംപ്രേഷണ വിലക്ക്

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഇന്ത്യ, ന്യൂസ് ടൈം അസം എന്നീ ചാനലുകള്‍ക്ക് പിന്നാലെ മറ്റൊരു ചാനലിനുകൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്‍െറ വിലക്ക്. നിയമലംഘനം നടത്തിയെന്ന് കാണിച്ച്, കെയര്‍വേള്‍ഡ് ടി.വി എന്ന ചാനലിനാണ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. പ്രാദേശിക ചാനലായ ന്യൂസ് ടൈം അസമിന്, എന്‍.ഡി.ടി.വി ഇന്ത്യക്കൊപ്പം നവംബര്‍ ഒമ്പതിനാണ് സംപ്രേഷണ വിലക്കുള്ളത്.

ആക്ഷേപകരമായ പരിപാടി കാണിച്ചതിന്‍െറ പേരിലാണ് കെയര്‍വേള്‍ഡ് ടി.വിയെ നവംബര്‍ ഒമ്പത് മുതല്‍ ഏഴ് ദിവസത്തേക്ക് വിലക്കിയത്. മര്‍ദനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനാണ് ‘ന്യൂസ് ടൈം അസം’ എന്ന ചാനലിനെതിരെ നടപടിവന്നത്. വിഷയത്തില്‍ ഒക്ടോബറില്‍ ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ചാനലിന്‍െറ വിശദീകരണം കേട്ടശേഷമാണ് മന്ത്രിതല സമിതിയുടെ നടപടി. പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ് ഹിന്ദി ചാനലായ എന്‍.ഡി.ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരുദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

 

Tags:    
News Summary - After NDTV, two more channels asked to go off-air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.