ലഖ്നോ: കൂട്ട ബലാൽസംഗ കേസിൽ ആരോപണ വിധേയനായ ഉത്തർ പ്രദേശ് മന്ത്രിയും അമേത്തി മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥിയുമായ ഗായത്രി പ്രജാപതിയുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വേദി പങ്കിട്ടില്ല.
അമേത്തി, സുൽത്താൻപൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിെയ അഭിസംബോധന ചെയ്ത അഖിലേഷ് യാദവ് എസ്.പിക്കായി വോട്ട് ചോദിച്ചെങ്കിലും പ്രജാപതിയുടെ പേര് പരാമർശിച്ചില്ല. പ്രചാരണ വേദിയിലുണ്ടായിരുന്ന പ്രജാപതി അഖിലേഷ് എത്തുന്നതിന് മുമ്പ് വേദിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അമേത്തിയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എസ്.പിയെ വിമർശിക്കുന്നതിനിടെ കൂട്ടബലാൽസംഗ കേസിൽ പ്രജാപതിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടതും പരാമർശിച്ചിരുന്നു.
എന്നാൽ തനിക്കെതിരെയുള്ള കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് പ്രജാപതി മാധ്യമങ്ങളോട് പറഞ്ഞത്. പ്രജാപതിയുടെ സിറ്റിങ് സീറ്റാണ് അമേത്തി മണ്ഡലം. നേരത്തെ അഴിമതിയിലും വോട്ടർമാർക്ക് കൈക്കൂലി നൽകിയ സംഭവത്തിലും തെരഞ്ഞെടുപ്പ് കമീഷൻ ഇദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
അഖിലേഷ് മന്ത്രിസഭയിൽ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രജാപതിയെ അഴിമതിയാരോപണത്തിലും ഭൂമിതട്ടിപ്പിലും ആരോപണവിധേയനായതിനെ തുടർന്ന് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും പീന്നീട് തിരിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.