എച്ച്.ഐ.വി-അർബുദ രോഗിയുടെ ചികിത്സ ഉറപ്പു വരുത്തുമെന്ന് എയിംസ്

ന്യൂഡൽഹി: ലോക്ഡൗൺ സാഹചര്യത്തിലും എച്ച്.ഐ.വി-അർബുദ രോഗിയുടെ ചികിത്സ ഉറപ്പുവരുത്തുമെന്ന് ഡൽഹി ആൾ ഇന്ത്യ ഇൻസ്റ ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവെ ഡൽഹി ഹൈകോടതിയിലാണ്​ സ്ഥിതിവിവര
റിപ്പോർട്ട് എയിംസ് സമർപ്പിച്ചത്.

20 വർഷമായി എച്ച്.ഐ.വി രോഗിയായ യുവതി അർബുദത്തെ തുടർന്നുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. ലോക്ഡൗൺ കാരണം മെഡിക്കൽ പരിചരണം നിഷേധിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

അപകട സാധ്യതയുള്ള ശസ്ത്രക്രിയ നടത്തേണ്ടതിനാൽ രോഗിയുടെ ആരോഗ്യനില പരിഗണക്കേണ്ടതുണ്ട്. എല്ലാ സഹകരണവും രോഗിക്ക് ലഭിക്കും. കൂടാതെ, ലോക്ഡൗണിന്‍റെ സാഹചര്യത്തിൽ രോഗിക്കും കുടുംബത്തിനും പുതിയ പാസ് അനുവദിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.

Tags:    
News Summary - AIIMS assures treatment to HIV, cancer patient in Delhi HC -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.