ന്യൂഡൽഹി: പാക് അധീന കശ്മീരിെല ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 തീവ്രവദികൾ കൊല്ലപ്പെെ ട്ടന്ന് വ്യേമാസേന. ജയ്ശെ മുഹമ്മദിെൻറ തലവൻമാരെ ലക്ഷമിട്ടായിരുന്നു ആക്രമണം നടത്തിയത്. ജയ്ശെ മുഹമ്മദ് തലവൻ മഹ്മൂദ് അഹ്സറിെൻറ സഹോദരനായ മൗലാന തൽഹ സെയ്ഫ്, മുഫ്തി അഹ്സർ ഖാൻ, വിമാനം റാഞ്ചലിൽ പെങ്കടുത്ത ഇബ് രാഹിം അഹ്സർ, മൗലാന അമ്മർ എന്നിവർ ഭീകര കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും സേന അവകാശപ്പെട്ടു.
ബാലക്കോട്ടിലെ ജയ്ശെ ഭീകരകേന്ദ്രങ്ങളുടെ ചിത്രം വാർത്താ ഏജൻസിയായ എ.എൻ.െഎ പുറത്തു വിട്ടു. ഇൗ കേന്ദ്രങ്ങളുടെ ചവിട്ടുപടികളിൽ യു.എസ്.എ, ബ്രിട്ടൻ, ഇറാൻ എന്നീ രാജ്യങ്ങളടെ പതാക ആലേഖനം ചെയ്തിരുന്നുവെന്നും എ.എൻ.െഎ പറയുന്നു. ഇൗ കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേന ആക്രമണം നടത്തിയത്. ബലക്കോട്ട്, ചാക്കോത്തി. മുസഫറാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരുടെ ബലാക്കോട്ടയിലെ താവളം പൂർണമായി തകർത്തുവെന്നും വ്യോമസേന അറിയിച്ചു.
അതേസമയം, ഭീകരാക്രമണ കേന്ദ്രം തകർത്തുവെന്ന ഇന്ത്യയുടെ അവകാശവാദത്തെ പാകിസ്താൻ നിഷേധിച്ചു. ഇന്ത്യയുടെ വാദം തെറ്റാണ്. ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലം ആർക്കും പരിശോധിക്കാം. അന്താരാഷ്ട്ര മാധ്യമങ്ങളെ അങ്ങോട്ടു കൊണ്ടുപോകാൻ തയാറാണ്. ഇപ്പോൾ കാലാവസ്ഥ മോശമാണ്. അന്തരീക്ഷം തെളിഞ്ഞാൽ വിദേശ മാധ്യമങ്ങെള കൊണ്ടുപോകാം -പാക് വിദേശകാര്യമന്ത്രി ഷാ െമഹ്മൂദ് ഖുറൈശി പറഞ്ഞു.
യാഥാർഥ്യത്തിെൻറ എതിർവശമാണ് അവതരിപ്പിക്കുന്നതെന്ന മെഹ്ബൂബ മുഫ്തിയുെട പ്രസ്താവന നിങ്ങൾക്ക് മുന്നിലുണ്ട്. ഇന്ത്യക്കുള്ളിൽ നിന്നു തന്നെ ശബ്ദമുയരാൻ തുടങ്ങിയിട്ടുണ്ടെന്നും മെഹ്മൂദ് ഖുറൈശി കൂട്ടിച്ചേർത്തു.
അതിനിടെ, കശ്മീരിലെ നൗഷേര, അഖ്നൂർ, കൃഷ്ണ ഖാട്ടി സെക്ടറുകളിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് െവടിവെപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.