ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷടാവ് അജിത് ഡോവലിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് വിളിച്ചുചേർത്ത യോഗത്തിൽ പെങ്കടുത്തതിനെ തുടർന്നാണ് സി.പി.എം ത്രിപുര ഘടകം പരാതി നൽകിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ വസതിയിലായിരുന്നു തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച യോഗം ചേര്‍ന്നത്. ത്രിപുരയില്‍ ഭരണം പിടിക്കാന്‍ സാധിക്കുമോ എന്ന വിഷയത്തിലാണ് ചര്‍ച്ച നടത്തിയതെന്നും രഹസ്യാന്വേഷണ വിഭാഗത്തിൽ ഉണ്ടായിരുന്ന സമയത്ത് അജിത് ഡോവലിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച പരിചയമുണ്ടെന്നും മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.