ന്യൂഡൽഹി: അമിത് ഷായുടെ മകന് പിറകേ ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ ശൗര്യക്കെതിരെയും ഒാൺലൈൻ മാധ്യമമായ ദ വയർ രംഗത്ത്. ശൗര്യ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടനക്കെതിരെയാണ് വയർ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. വിദേശകമ്പനികളിൽ നിന്ന് സംഘടനക്ക് അനധികൃതമായി സംഭാവനകൾ ലഭിക്കുന്നുവെന്നാണ് വയറിെൻറ മുഖ്യ ആരോപണം. ഇതിനായി ബി.ജെ.പി സർക്കാർ വഴിവിട്ട സഹായം നൽകിയെന്നും വയർ കുറ്റപ്പെടുത്തുന്നു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ കേന്ദ്രമന്ത്രിസഭയിലെ സഹമന്ത്രിമാരായ ജയന്ത് സിൻഹ, എം.ജെ.അക്ബർ എന്നിവർ ഇന്ത്യ ഫൗണ്ടേഷനിൽ ഡയറക്ടർമാരാണ്.
ഇന്ത്യ ആയുധ ഇടപാടുകൾ നടത്തുന്ന കമ്പനികളിൽ നിന്ന് ഇന്ത്യ ഫൗണ്ടേഷൻ സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി ഡയറക്ടറായ സംഘടന ഇത്തരത്തിൽ സംഭാവനകൾ സ്വീകരിക്കുന്നത് ഗൗരവതരമാണ്. ഫൗണ്ടേഷെൻറ സെമിനാറുകളിൽ ചിലത് സ്പോൺസർ ചെയ്തത് ബോയിങ് കമ്പനിയാണ്. 111 ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ കരാർ സംബന്ധിച്ച് സി.ബി.െഎ അന്വേഷണം നടക്കുേമ്പാഴാണ് ഇന്ത്യ ഫൗണ്ടേഷന് ബോയിങ് കമ്പനി സംഭാവന നൽകിയിരിക്കുന്നത്. കമ്പനിയുടെ ഡയർകട്ർമാരിലൊരാളായി വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുമുണ്ടെന്നത് സംഘടനയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങളുയർത്തുന്നുണ്ട്.
എന്നാൽ വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യ ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടില്ല. കോൺഫറൻസുകളും ജേണലുകളിൽ പ്രസിദ്ധീക്കുന്ന പരസ്യവുമാണ് പ്രധാന വരുമാനമാർഗമെന്നു ശൗര്യ ഡോവൽ പറയുന്നു. എന്നാൽ കാര്യമായി ജേണലുകളിൽ പരസ്യമില്ലെന്ന് വയർ ആരോപിക്കുന്നു. എന്നിട്ടും ന്യൂഡൽഹിയിലെ സമ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ഒാഫീസിെൻറ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നൽകുന്നു എന്നത് ചോദ്യചിഹ്നമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.