ന്യൂഡൽഹി: കാർഷിക കടം എഴുതിത്തള്ളുക, ഉൽപാദന ചെലവിെൻറ ഒന്നര മടങ്ങ് ഏറ്റവും ചുരുങ്ങിയ താങ്ങുവില ആയി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ 10 കോടി കർഷകരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയക്കും. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ നടത്തിയ വിജയകരമായ പ്രക്ഷോഭങ്ങൾ വിലയിരുത്താനും തുടർ പരിപാടികൾ സംഘടിപ്പിക്കാനും ചേർന്ന കേന്ദ്ര കൗൺസിൽ യോഗത്തിലാണ് ഇൗ തീരുമാനം. എല്ലാ സംസ്ഥാന ഘടകങ്ങളിലെയും പ്രവർത്തകർ ഒാരോ കർഷക വീടുകളിലും ചെന്ന് ഒപ്പ് ശേഖരിക്കും.
ശേഷം ആഗസ്റ്റ് ഒമ്പതിന് ജില്ല കലക്ടർമാർ വഴി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുമെന്ന് ജനറൽ സെക്രട്ടറി ഹനൻ മൊല്ല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അന്നുതന്നെ ജയിൽ നിറക്കൽ സമരവും സംഘടിപ്പിക്കും.
കാർഷിക, ജനവിരുദ്ധ നയങ്ങൾക്ക് എതിരെ കർഷകരുടെയും തൊഴിലാളികളുടെയും വൻ റാലി സെപ്റ്റംബറിൽ ഡൽഹിയിൽ നടത്തും. ഭരണമാറ്റത്തെ തുടർന്ന് തങ്ങളുടെ പ്രവർത്തകർക്കും ഒാഫിസ് കെട്ടിടങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഏപ്രിൽ ആദ്യവാരം ത്രിപുര െഎക്യദാർഢ്യ വാരമായി ആചരിക്കും. ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ പഹ്ലൂഖാെൻറ ആദ്യ ചരമ വാർഷിക ദിനമായ ഏപ്രിൽ മൂന്നിന് ബീഫിെൻറ പേരിൽ നടക്കുന്ന കൊലപാതകത്തിനും അക്രമത്തിനും എതിരായ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ മൂന്നിന് സംഘടനയുടെ സ്ഥാപകദിനമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ കർഷക സമരം അവസാനിപ്പിക്കുന്നതിന് കിസാൻ സഭ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ 90 ശതമാനവും സംസ്ഥാന സർക്കാർ അംഗീകരിച്ചതായി അഖിലേന്ത്യ പ്രസിഡൻറ് അശോക് ധാവ്ലേ പറഞ്ഞു.
ഒത്തുതീർപ്പിൽനിന്ന് സംസ്ഥാന സർക്കാർ പിന്നാക്കം പോകാതിരിക്കാനുള്ള മുൻകരുതൽ ഇത്തവണ എടുത്തിട്ടുണ്ട്. ഒാരോ ആവശ്യങ്ങളിന്മേലുമുള്ള തുടർ നടപടികൾ നിരീക്ഷിക്കാൻ കർഷക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്കരിച്ചു. മഹാരാഷ്ട്രയിലെ സമരം പെെട്ടന്ന് പൊട്ടിമുളച്ചു വന്നതല്ല. മൂന്നു വർഷത്തെ പ്രക്ഷോഭങ്ങളുടെ ആകത്തുകയാണ്. കർഷകരല്ലാത്തവരിൽനിന്നുപോലും വലിയ പിന്തുണ ലഭിച്ചു. കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടി നേതാക്കൾ വരെ മാർച്ചിനോടൊപ്പം അണിചേർന്നു. കാർഷിക കടം എഴുതിത്തള്ളുന്നതിെൻറ ബാധ്യത കേന്ദ്ര സർക്കാർ കൂടി ഏറ്റെടുക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.കർണാടകയിൽ 25 ലക്ഷം കർഷകർ കൃഷിചെയ്യുന്ന 40 ലക്ഷം ഏക്കർ കൃഷിഭൂമിക്ക് കൈവശാവകാശം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തിയതെന്ന് ഹനൻ മൊല്ല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.