ലക്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഖ്യകക്ഷി നേതാവിനെ പരസ്യമായി കള്ളനെന്ന് വിളിച്ചത് വിവാദമാവുന്നു. സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്-ബി.എസ്.പി) നേതാവും എം.പിയുമായ കൈലാഷ് സൊങ്കറിനെതിരെയാണ് ബി.െജ.പി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ കള്ളനെന്ന് വിളിച്ചത്. ചൊവ്വാഴ്ച എം.പിയുടെ മണ്ഡലത്തിലെ കേന്ദ്രപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ െവച്ചായിരുന്നു സംഭവം.
കൈലാഷ് സൊങ്കർ ഒരു കള്ളനായി മാറിയതിനാൽ തറക്കല്ലിൽ അദ്ദേഹത്തിെൻറ പേര് നൽകിയിട്ടില്ലെന്നായിരുന്നു മഹേന്ദ്ര നാഥ് പാണ്ഡെയുടെ വിവാദ പരാമർശം. സൊങ്കർ ജനങ്ങളുടെ പണം കവരുകയാണ്. ഇത് അദ്ദേഹത്തിനെതിരെയുള്ള ജനങ്ങളുടെ പരാതിയാണ്. ജനപ്രതിനിധികളുടെ അഴിമതികൾ വെച്ചു പൊറുപ്പിക്കില്ലെന്നും പാണ്ഡെ പറഞ്ഞു. ഇതോടെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് എസ്-ബി.എസ്.പിയുമായുള്ള എതിർപ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ചടങ്ങിൽ ഉപ മുഖ്യമന്ത്രി ദിനേശ് ശർമയും സന്നിഹിതനായിരുന്നു. എന്നാൽ സൊങ്കർ ചടങ്ങിൽ പെങ്കടുത്തിരുന്നില്ല.
മഹേന്ദ്രനാഥ് പാണ്ഡെക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈലാഷ് സൊങ്കർ വ്യക്തമാക്കി. എന്തുകൊണ്ടാണ് പാണ്ഡെ ഇത്തരം വാക്കുകൾ തനിക്കു നേരെ ഉപയോഗിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.പിയിൽ ബി.ജെ.പി-എസ്-ബി.എസ്.പി സഖ്യത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.