ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് ക്ഷീരകർഷകനായ മേവാത്തിലെ പെഹ്ലുഖാനെ തല്ലി ക്കൊന്ന കേസിൽ കുറ്റാരോപിതരായ ആറുപേരെയും രാജസ്ഥാനിലെ അൾവാർ അഡീഷനൽ ജില്ല കോടത ി വെറുതെ വിട്ടു. സംശയത്തിെൻറ ആനുകൂല്യത്തിൽ പ്രതികളെ വിട്ടയച്ച കോടതി, പെഹ്ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്ന വിഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചു.
2017 ഏപ്രിൽ ഒന്നിനായിരുന്നു രാജസ്ഥാനില്‍നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടുപോവുകയായിരുന്ന 55കാരനായ ഖാനും മക്കളുമുള്‍പ്പെടുന്ന സംഘത്തെ ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. രാജസ്ഥാനിലെ ജയ്പുരിനടുത്ത കാലിച്ചന്തയിൽനിന്ന് പശുവിനെയും കിടാങ്ങളെയും വിലകൊടുത്ത് വാങ്ങിയ രസീത് കാണിച്ചിട്ടും ആക്രമണം തുടർന്നു. മർദനമേൽക്കുേമ്പാൾ കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളടക്കം 40 സാക്ഷികളുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെ ഒമ്പത് കുറ്റാരോപിതർ ഉണ്ടായിരുന്നു. വിചാരണക്കിടെ ഒരാൾ മരിച്ചു.
പശുക്കളെ വാങ്ങിയതാണെന്ന് തെളിയിക്കാൻ വ്യക്തമായ രേഖകൾ ഇവരുടെ പക്കലില്ലെന്നും അനധികൃത പശുക്കടത്താണെന്നും ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജരംഗ് ദൾ സംഘടനകളുടെ കീഴിലുള്ള ഗോ രക്ഷകർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.