ന്യൂഡൽഹി: ഗോരക്ഷകഗുണ്ടകൾ കൊലപ്പെടുത്തിയ ഹരിയാനയിലെ ക്ഷീര കർഷകൻ പെഹ്ലുഖാെൻറ കുടുംബത്തിന് ഇത്രകാലമായിട്ടും നീതി ലഭിച്ചില്ലെന്ന് മക്കളായ ആരിഫും അർഷദും. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും സർക്കാറിെൻറ കർഷകവിരുദ്ധ നടപടികൾക്കെതിരെയും ഭൂമി അധികാർ ആന്തോളെൻറ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പിതാവിെന കൊലപ്പെടുത്തിയിട്ട് മൂന്നുമാസം കഴിഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറുകൾ സ്വീകരിക്കുന്നതെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് ബീഫ് കഴിക്കുന്നവർ മുസ്ലിംകൾ, കഴിക്കാത്തവർ ഹിന്ദുക്കൾ എന്ന ധാരണ വരുത്തിത്തീർക്കാൻ സർക്കാർ ഒത്താശയോടെ ബോധപൂർവം ശ്രമം നടക്കുകയാണ്. പ്രാചീനകാലം മുതൽ ഹിന്ദുക്കളും ബീഫ് കഴിച്ചതായി തെളിവുകളുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ പ്രഫ. ഡി.എൻ. ഝാ പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ നടപടികൾ മുസ്ലിംവിരുദ്ധം മാത്രമല്ല, കർഷകവിരുദ്ധവും കൂടിയാണെന്ന് പരിപാടിയിൽ സംസാരിച്ച ഒാൾ ഇന്ത്യ കിസാൻസഭ നേതാവ് ഹനാൻ മുല്ലയടക്കമുള്ളവർ അഭിപ്രായപ്പെട്ടു. കറവ വറ്റിയ പശുക്കളെ സർക്കാർ ഏറ്റെടുക്കാൻ തയാറാവണം. ഗോരക്ഷക ഗുണ്ടകളുടെ ഇരകളായവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. കൂടാതെ, ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കുപിന്നിലെ ആർ.എസ്.എസ് നീക്കങ്ങൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭൂമി അധികാർ ആന്തോളൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.