ബംഗളൂരു: അന്തരിച്ച നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിെൻറ സ്മാരകം കണ്ഠീരവ സ്റ്റുഡിയോയിൽ സ്ഥാപിക്കും. ഇതിനായി 1.34 ഏക്കര്‍ ഭൂമിയും ആദ്യഘട്ടമായി അഞ്ചു കോടി രൂപയും സർക്കാർ അനുവദിച്ചു. അംബരീഷിെൻറ ഭാര്യയും മാണ്ഡ്യ എം.പിയുമായ സുമലത അംബരീഷ്, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ചലച്ചിത്ര നടന് ദൊഡ്ഡണ്ണ, സംവിധായകനും നിര്‍മാതാവുമായ വെങ്കിടേഷ്, നടനും അംബരീഷിെൻറ മകനുമായ അഭിഷേക് എന്നിവരും സുമലതക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച സുമലത, അംബരീഷിെൻറ സാമൂഹിക, ചലച്ചിത, രാഷ്ട്രീയ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.