പോരാട്ടം ഇ​ഞ്ചോടിഞ്ച്​; ബി.ജെ.പി ഓഫീസ്​ സന്ദർശനം ഒഴിവാക്കി ഷായും മോദിയും

ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനം സന്ദർശിക്കാനുള്ള തീരുമാനം ഉപക്ഷേിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും. ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ലീഡ്​ ചെയ്​തതോടെയാണ്​ ബി.ജെ.പി ആസ്ഥാനം ഇരു നേതാക്കളും സന്ദർശിക്കുമെന്ന്​ റിപ്പോർട്ടുകൾ വന്നത്​.

എന്നാൽ, വോ​ട്ടെണ്ണൽ പുരോഗമിച്ചതോടെ ബിഹാറിൽ പോരാട്ടം ഇഞ്ചോടിഞ്ചായി. ഇതോടെയാണ്​ സന്ദർശനം ഇരുവരും ഒഴിവാക്കിയതെന്നാണ്​ വാർത്തകൾ. ബിഹാറിൽ വോ​ട്ടെണ്ണൽ തുടങ്ങിയതും തേജസ്വി യാദവി​െൻറ നേതൃത്വത്തിലുള്ള മഹാസഖ്യം മികച്ച മുന്നേറ്റമാണ്​ കാഴ്​ചവെച്ചത്​.

എന്നാൽ, വോ​ട്ടെണ്ണൽ പുരോഗമിച്ചതോടെ എൻ.ഡി.എ ലീഡ്​ പിടിച്ചു. പിന്നീട്​ കൂടുതൽ വോട്ടുകൾ എണ്ണിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള പോരാട്ടം ഇ​​ഞ്ചോടിഞ്ചിലേക്ക്​ കടക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.