ന്യൂഡൽഹി: സത്യം പറയുന്നവർ വേട്ടയാടപ്പെടുന്ന കാലമാണിതെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. ഗൗരി ലേങ്കഷ് വെടിയേറ്റ് കൊല്ലെപ്പട്ടതിെൻറ ഒന്നാം വാർഷിക ദിനത്തിലാണ് രാജ്യത്തെ മാധ്യമപ്രവർത്തകർ നേരിടുന്ന വധശ്രമങ്ങളെയും അക്രമങ്ങളെയും വ്യാജ ആരോപണങ്ങളെയുംകുറിച്ച് ആംനസ്റ്റിയുടെ പ്രതികരണം വന്നത്.
ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റവും മാധ്യമസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതുമാണ്. വായടപ്പിക്കാനുള്ള നിഗൂഢമായ നീക്കത്തിെൻറ ഭാഗമാണിത്. ഹിന്ദുത്വ ഭീകരതക്കെതിരെ നിലപാടെടുത്തതിെൻറ പേരിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിലെ വീട്ടിന് മുന്നിൽ ഗൗരി ലേങ്കഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്. ഘാതകരെ പിന്നീട് പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.