ഹൈദരാബാദ്: വിവാഹ ആഘോഷങ്ങളിൽ പെങ്കടുക്കാൻ നൂറോളം എം.എൽ.എമാർ കൂട്ട അവധിയെടുത്തതോടെ ആന്ധ്രപ്രദേശ് നിയമസഭ സമ്മേളനം രണ്ടു ദിവസം നിർത്തിവെച്ചു. അടുത്തദിവസങ്ങളിൽ ആന്ധ്രയിൽ ഒരു ലക്ഷത്തിലേറെ വിവാഹങ്ങളാണ് നടക്കുന്നത്. ഇൗ വർഷം ഏറ്റവും മികച്ച മുഹൂർത്തമുള്ളത് ഇൗ ദിവസങ്ങളിലാണെന്നാണ് വിശ്വാസം.
തങ്ങൾ ലീവെടുത്തതിനാൽ സഭ രണ്ടുദിവസം കൂടിച്ചേരണമെന്ന് എം.എൽ.എമാർ സ്പീക്കർ കോടേല ശിവപ്രസാദിന് നൽകിയ ലീവ് അപേക്ഷയിൽ അഭ്യർഥിച്ചിരുന്നു. എം.എൽ.എമാരുടെ അപേക്ഷയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സഭക്കും അവധി നൽകിയത്. ഇനി നവംബർ 28നേ സഭ ചേരൂ. കഴിഞ്ഞവർഷം മാർച്ചിൽ ആന്ധ്രയിൽ എം.എൽ.എമാരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കൂത്തനെ കൂട്ടിയിരുന്നു. ശമ്പളം 95,000 രൂപയിൽനിന്ന് 1.25 ലക്ഷമായാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.