യുവാവ് വെടിയേറ്റ് മരിച്ചു; സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി ജനം

ഇംഫാല്‍: മണിപ്പൂരില്‍ യുവാവിനെ അസം റൈഫിള്‍സ് മേജര്‍ വെടിവെച്ച് കൊന്നു. രോഷാകുലരായ ജനം അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറി. കാങ്‌പോക്പി ജില്ലയിലെ ചല്‍വ ഗ്രാമത്തിലാണ് സംഭവം.

മംങ്‌ബോയിലാല്‍ ലൊവും എന്ന 30 കാരനാണ് വെടിയേറ്റ് മരിച്ചത്. ദിവസവേതനക്കാരനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു ഇദ്ദേഹം. 44 അസം റൈഫിള്‍സിലെ മേജര്‍ അലോക് നാലു പേര്‍ക്കൊപ്പം രാത്രി ഒമ്പതോടെ യുവാവിന്റെ വീട്ടിലെത്തുകയായിരുന്നെന്ന് ഗ്രാമീണര്‍ പറയുന്നു.

കാരണമൊന്നും പറയാതെ സംഘം യുവാവിനെ കൊണ്ടുപോയി. പിന്നീട് വയറില്‍ വെടിയേറ്റ നിലയില്‍ യുവാവിനെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു.

രോഷാകുലരായ ജനം ഗെല്‍നെല്‍ ഗ്രാമത്തിലെ അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറി. മേജറെ ജനം വലിച്ചിഴച്ച് കൊണ്ടുവന്ന് പൊലീസിന് കൈമാറി. ക്യാമ്പിലുണ്ടായിരുന്ന രണ്ട് എ.കെ 47 തോക്കുകള്‍, രണ്ട് വാഹനങ്ങള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.

Tags:    
News Summary - angry mob enters paramilitary force camp in Manipur after one person shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.