കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്ന ലക്ഷദ്വീപിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സൊസൈറ്റി ഫോർ പ്രമോഷൻ നേച്വർ ടൂറിസം ആൻഡ് സ്പോർട്സിലെ (സ്പോർട്സ്) 111 കരാർ ജീവനക്കാരെയാണ് ബുധനാഴ്ച ജോലിയിൽനിന്ന് ഒഴിവാക്കിയത്. സീസൺ അല്ലാത്തതും ടൂറിസം മേഖലയുടെ തകർച്ചയും ചൂണ്ടിക്കാട്ടിയാണ് കലക്ടർ എസ്. അസ്കർ അലിയുടെ ഉത്തരവ്.
പിരിച്ചുവിടപ്പെട്ടവരിൽ കൊച്ചിയിലെ ട്രാൻസിറ്റ് അേക്കാമഡേഷനിലെ ജീവനക്കാരും ഉൾപ്പെടുന്നു. കൂടാതെ, കവരത്തി പാരഡൈസ് ഐലൻഡ് ഹട്ട്, കവരത്തി ഹെഡ്ക്വാർട്ടേഴ്സ് ഓഫിസ്, കവരത്തി ഡാക് ബംഗ്ലാവ്, കവരത്തി യൂനിയൻ ടെറിട്ടറി െഗസ്റ്റ് ഹൗസ്, കടമത്ത് റിസോർട്ട്, അഗത്തി സ്റ്റേറ്റ് െഗസ്റ്റ് ഹൗസ്, ബങ്കാരം റിസോർട്ട്, കൽപേനി റിസോർട്ട്, മിനിക്കോയ് റിസോർട്ട്, ആന്ത്രോത്ത് ഡാക് ബംഗ്ലാവ് എന്നിവിടങ്ങളിലെ ജീവനക്കാരെയും പുറത്താക്കി. വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇതോടെ തൊഴിലില്ലാതാകുന്നത്.
സമാനരീതിയിൽ മുമ്പും വകുപ്പിൽ ഇരുനൂറോളം പേരെ പിരിച്ചുവിട്ടിരുന്നു. താൽക്കാലിക മാറ്റിനിർത്തൽ എന്നാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും വീണ്ടും നിയമനം ലഭിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. സീസണാകുമ്പോൾ വീണ്ടും നിയമനം നൽകുമെന്നതുസംബന്ധിച്ച് ഉത്തരവിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മാസങ്ങളോളം കോവിഡ് ലോക്ഡൗണിൽ ദുരിതത്തിലായ ജനം തൊഴിൽ നഷ്ടമാകുന്നതോടെ കടുത്ത ബുദ്ധിമുട്ടിലേക്കാണ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.