നീറ്റ്​ പരീക്ഷാപ്പേടി; തമിഴ്​നാട്ടിൽ വീണ്ടും ആത്മഹത്യ

കോയമ്പത്തൂർ: തമിഴ്​നാട്ടിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി. പൊള്ളാച്ചി സ്വദേശിയായ കെ. കീർത്തിസെൽവനാണ്​ ആത്മഹത്യ ചെയ്​തത്​.

ആത്മഹത്യ കുറിപ്പ്​ ലഭിച്ചിട്ടില്ല. നീറ്റ്​ പരീക്ഷയുടെ ഉത്തര സൂചിക കണ്ട ശേഷം മെഡിക്കൽ സീറ്റ്​ നേടാനുള്ള മാർക്ക്​ തനിക്ക്​ ലഭിക്കില്ലെന്ന്​ 20കാരൻ മാതാപിതാക്കളോട്​ പറഞ്ഞിരുന്നു.

പരീക്ഷ ഫലം വന്നിട്ട്​ ഭാവി കാര്യങ്ങൾ ആലോചിക്കാമെന്ന്​ പറഞ്ഞ്​ മാതാപിതാക്കൾ മകനെ ആശ്വസിപ്പിച്ചിരുന്നു. മുമ്പും കീർത്തിസെൽവൻ നീറ്റ്​ പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ലെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Anxious about NEET 2021 results: 20-year-old medical aspirant committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.