ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖരൻ എന്നിവരും വെള്ളിയാഴ്ച പാർലമെന്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഹൃദ്യമായ സംഭാഷണം നടന്നുവെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കൂടിക്കാഴ്ചക്കു ശേഷം ബിഷപ് റാഫേൽ തട്ടിൽ പറഞ്ഞു. സഭാ തലവനായി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രധാനമന്ത്രിയെ അറിയിക്കാനാണ് ഡല്‍ഹിയിലെത്തിയത്. സഭയോട് പരിഗണന കാട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ സന്തോഷമുണ്ടെന്നു പ്രതികരിച്ചു. ജനാധിപത്യരീതിയില്‍ ജയിച്ചുവന്ന സര്‍ക്കാറിനോട് സീറോ മലബാര്‍ സഭാ സമൂഹത്തിന് ആദരവും സഹകരണവുമുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു.
നിരവധി വിഷയങ്ങളിൽ ആശങ്കകളുണ്ടെങ്കിലും ഇത്തവണ ചര്‍ച്ചചെയ്തില്ല. മണിപ്പൂര്‍ കലാപം, ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമം എന്നിവസംബന്ധിച്ച് സി.ബി.സി.ഐ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.