ജമ്മുകശ്മീർ: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കി കേന്ദ്ര ആഭ്യന്തര വ കുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ്, സ മാജ്വാദി പാർട്ടി, ഡി.എം.കെ, എം.ഡി.എം.കെ, എൻ.സി.പി, സി.പി.എം, സി.പി.െഎ, മുസ്ലിം ലീഗ്, കേരള കേ ാൺഗ്രസ് (എം) എന്നീ കക്ഷികൾ എതിർത്തു.
അതേസമയം, ജനതാദൾ യു ഒഴികെയുള്ള എൻ.ഡി.എ ഘടകകക്ഷികൾ , ബി.എസ്.പി, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ്, തെലുഗുദേശം പാർട്ടി, തെലങ്കാന രാഷ്ട്രീയ സമിതി എന്നീ കക്ഷികൾ ബില്ലിനെ പിന്തുണച്ചു. വോട്ട് ചെയ്യാതെ പോയവർ: തൃണമൂൽ കോൺഗ്രസ്, ജനതാദൾ-യു. പുറത്താക്കിയവർ: ജമ്മു-കശ്മീർ പി.ഡി.പി.
ബി.ജെ.പി രാജ്യത്തിൻെറ ശിരസ്സ് ഛേദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു. സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയപരമായും വ്യത്യസ്തമായി നിൽക്കുന്ന അതിർത്തി സംസ്ഥാനം ആർട്ടിക്കിൾ 370നാലായിരുന്നു ഒരുമിച്ച് ചേർത്തത്. രാഷ്ട്രീയ പാർട്ടികൾ ജമ്മുകശ്മീരിനൊപ്പം നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ നേതാക്കളെ സർക്കാർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് എൻ.സി.പി നേതാവ് ശരത് പവാർ പറഞ്ഞു. മറ്റ് പാർട്ടികളുമായി ആലോചിക്കാതെ തിരക്കിട്ടെടുത്ത തീരുമാനമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും ഈ നീക്കത്തെ അപലപിക്കുന്നുെവന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കശ്മീർ ജനതയുടെ വൈകാരികത കൊണ്ടാണ് കേന്ദ്രം കളിച്ചതെന്ന് എം.ഡി.എം.കെ നേതാവ് വൈകോ പറഞ്ഞു. കശ്മീർ കൊസോവോയോ കിഴക്കൻ തിമോറോ തെക്കൻ സുഡാനോ ആയി മാറരുതെന്നും ബില്ലിനെ എതിർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാവുന്നതോടെ കശ്മീരിൽ സമാധാനവും വികസനവും നടപ്പിലാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന ട്വീറ്റിലൂടെയാണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.