ന്യൂഡൽഹി: സർക്കാറും റിസർവ് ബാങ്കുമായി ഉടക്കിലാണെന്ന വാർത്തകൾക്കിടയിൽ റിസർവ് ബാങ്കിനുനേരെ കടുത്ത വിമർശനവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതിൽ റിസർവ് ബാങ്കിനു പങ്കുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. 2008 മുതൽ 2014 വരെ കാലത്ത് നിർബാധം ബാങ്കുകൾ വായ്പ നൽകിയത് നിരീക്ഷിക്കുന്നതിൽ റിസർവ് ബാങ്ക് പരാജയപ്പെട്ടു. ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കുംവിധം കിട്ടാക്കടം ഭീമമായതിലേക്കാണ് ആ വീഴ്ച ചെന്നെത്തിയത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ സമ്പദ്സ്ഥിതി കൃത്രിമമായി സുഗമമാക്കാൻ ബാങ്കുകൾ നിർബാധം വായ്പ നൽകി. റിസർവ് ബാങ്ക് അത് കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴത്തെ സർക്കാർ വരുമാനം കൂട്ടുന്നതിൽ ഗണ്യമായ പുരോഗതിയുണ്ടാക്കിയെന്ന് ജെയ്റ്റ്ലി പറഞ്ഞു. നികുതി വരുമാനം 2014ൽനിന്ന് 2019ൽ എത്തുേമ്പാൾ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നിവയെല്ലാം വഴിയാണ് ഇതു സാധ്യമായത്. ആദായനികുതി റിേട്ടൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 2014ലെ 3.8 കോടിയിൽനിന്ന് ഇക്കൊല്ലം ഏഴര കോടിയാവുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
റിസർവ് ബാങ്കിെൻറ പ്രവർത്തന സ്വാതന്ത്ര്യം സർക്കാർ അവമതിക്കുന്നതിനെ റിസർവ് ബാങ്ക് െഡപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. നയങ്ങളിൽ ഇളവുകൾക്ക് സർക്കാർ സമ്മർദം മുറുകുന്ന പശ്ചാത്തലത്തിലാണ് ഇൗ വിമർശനമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് ജെയ്റ്റലിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.