ന്യൂഡൽഹി: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മൂന്ന് മാസത്തിലധികം അവധിയിലായിരുന്ന അരുൺ ജെയ്റ്റ്ലി വീണ്ടും കേന്ദ്ര ധനകാര്യ-കോർപറേറ്റ് കാര്യ മന്ത്രിയായി ചുമതലയേറ്റു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ധനകാര്യവകുപ്പിെൻറ ചുമതല വീണ്ടും നൽകാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശിപാർശ ചെയ്തു. നോർത്ത് ബ്ലോക്കിലെ മന്ത്രാലയ ഒാഫിസ് െജയ്റ്റ്ലിയുടെ സൗകര്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒാഫിസിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ കാത്തുനിന്നിരുന്നു. അണുബാധ സാധ്യത ഒഴിവാക്കാൻ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കാൻ അദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മന്ത്രിയെ കാണാൻ എത്തുന്നവരും മതിയായ കരുതലുകൾ സ്വീകരിച്ച് വേണം മുറിയിലേക്ക് പ്രവേശിക്കാൻ. ജെയ്റ്റ്ലിക്ക് വീണ്ടും ചുമതല നൽകുന്നത് സംബന്ധിച്ച് രാഷ്ട്രപതി ഭവൻ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
65കാരനായ ജെയ്റ്റ്ലി ഏപ്രിൽ മാസത്തിലാണ് ധനവകുപ്പിെൻറ ചുമതല ഒഴിഞ്ഞത്. മെയ് 14നായിരുന്നു അദ്ദേഹത്തിെൻറ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. തുടർന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് ധനവകുപ്പിെൻറ താൽക്കാലിക ചുമതല നൽകുകയായിരുന്നു.
പിയൂഷ് ഗോയൽ ധനമന്ത്രിയായി ചുമതലയിലുണ്ടായിരുന്ന സമയത്താണ് ജി.എസ്.ടി കൗൺസിൽ സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തത്. സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ള പല ഉൽപന്നങ്ങളുടെയും നികുതി ഒഴിവാക്കിയത് പിയൂഷ് ഗോയൽ ധനവകുപ്പിെൻറ ചുമത വഹിച്ചിരുന്ന കാലത്താണ്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്തത് മുതൽ ധനവകുപ്പിെൻറ ചുമതല നൽകിയിരുന്നത് അരുൺ ജെയ്റ്റ്ലിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.