അരുൺ ജെയ്​റ്റ്​ലി വീണ്ടും ധനമന്ത്രിയായി ചുമതലയേൽക്കും

ന്യൂഡൽഹി: കേന്ദ്രനധകാര്യമന്ത്രിയായി അരുൺ ജെയ്​റ്റ്​ലി വീണ്ടും ചുമതലയേൽക്കും. ഇൗ മാസം തന്നെ ജെയ്​റ്റ്​ലി ധനമന്ത്രി സ്ഥാനത്ത്​ തിരിച്ചെത്തുമെന്നാണ്​ റിപ്പോർട്ട്​. ജെയ്​റ്റ്​ലിക്ക്​ ഡോക്​ടർമാർ നിശ്​ചയിച്ചിരിക്കുന്ന മൂന്നു മാസത്തെ വിശ്രമം ആഗസ്​റ്റിൽ അവസാനിക്കുകയാണ്​.

നോർത്ത്​ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ഒാഫീസിലെത്തിയാവും ജെയ്​റ്റ്​ലി വീണ്ടും ചുമതലയേൽക്കുക. ജെയ്​റ്റ്​ലിക്ക്​ അണുബാധയുണ്ടാകാതിരിക്കാൻ പ്രത്യേക സൗകര്യങ്ങളാണ്​ ഒാഫീസിൽ ഒരുക്കിയിരിക്കുന്നത്​. വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്കായാണ്​ ജെയ്​റ്റ്​ലി താൽക്കാലികമായി ധനമ​ന്ത്രി സ്ഥാനത്ത്​ നിന്ന്​ മാറി നിന്നത്​.

ജെയ്​റ്റ്​ലി ഇല്ലാതിരുന്ന സമയത്ത്​ റെയിൽവേ മ​ന്ത്രി പിയൂഷ്​ ഗോയലിനാണ്​ ധനവകുപ്പി​​​െൻറ അധിക ചുമതല നൽകിയിരുന്നത്​.

Tags:    
News Summary - Arun Jaitley set to resume work as finance minister this mon​​th-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.