അരുൺ ജെയ്റ്റ്ലി വീണ്ടും രാജ്യസഭാംഗമായി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. ഉത്തർപ്രദേശിൽ നിന്നാണ് ജെയ്റ്റ്ലി വീണ്ടും രാജ്യസഭയിൽ എത്തുന്നത്. 

ചെയർമാന്‍റെ ചേംബറിൽ നടന്ന ചടങ്ങിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പങ്കെടുത്തു. ജെയ്റ്റ്ലിയെ കൂടാതെ ജി.വി.എൽ നരസിംഹ റാവു, ഹർനാഥ് യാദവ്, അശോക് ബാജ്പോയ്, വിജയ് പാൽ സിങ് തോമർ, കാന്ത കർദം, സകൽദീപ് രാജ്ഭർ, അനിൽ അഗർവാൾ എന്നീ ബി.ജെ.പി നേതാക്കളും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ഝാർഖണ്ഡ്, ചണ്ഡിഗഡ്, തെലുങ്കാന എന്നീ ആറു സംസ്ഥാനങ്ങളിൽ നിന്ന് 25 പേരാണ് രാജ്യസഭയിലേക്ക് എത്തിയത്. ഏപ്രിലോടെ 59 ഒഴിവുകളാണ് രാജ്യസഭയിൽ ഉണ്ടാവുന്നത്. 

Tags:    
News Summary - Arun Jaitley takes oath for fresh Rajya Sabha term -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.