അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)

അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്റ്റന്റ് ഗവർണർ മുമ്പാകെയെത്തി രാജി സമർപ്പിച്ചു. നേരത്തെ രണ്ട് ദിവസത്തിനുള്ളിൽ രാജി സമർപ്പിക്കുമെന്ന് കെജ്രിവാൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാൾ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചത്.

എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യോഗത്തിൽ കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്.

കെജ്രിവാളിന്റെ പിൻഗാമിയായി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരും അതിഷിയുടെതായിരുന്നു.അതിഷിയിലൂടെ ഡൽഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കാൻ പോകുന്നത്. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.

സുഷമ സ്വരാജും ഷീല ദീക്ഷിതുമാണ് അതിഷിയുടെ മുൻഗാമികൾ.മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്. ഇന്ന് വൈകീട്ട് കെജ്‍രിവാൾ ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് കൈമാറുന്നതോടെ അവർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും.

Tags:    
News Summary - Arvind Kejriwal resigns as Chief Minister, Atishi stakes claim to top post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.