ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ലഫ്റ്റനൻറ് ഗവർണറും തമ്മിലുള്ള അധികാര തർക്കം കോടതി കയറുന്നതിനിടെ രാജ്യസഭയിൽ കെജ്രിവാളിന് അപ്രതീക്ഷിത പിന്തുണ. സമാജ്വാദിയും മറ്റു നാല് പാർട്ടികളുമാണ് കെജ്രിവാളിന് പിന്തുണ നൽകിയത്. ഡൽഹിയിലെ യുദ്ധാന്തരീക്ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പാർട്ടികൾ കേന്ദ്രം നിയമിച്ച ലഫ്റ്റനൻറ് ഗവർണർ ഡൽഹി മുഖ്യമന്ത്രിയോട് പ്യൂണിനോടെന്ന പോെലയാണ് പെരുമാറുന്നതെന്നും ആരോപിച്ചു.
ഡൽഹി സർക്കാറിന് അധികാരമില്ല. ഡൽഹിയിലെ മുഖ്യമന്ത്രിയെ അപമാനിക്കുകയാണിതെന്നും സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ രാജ്യസഭയിൽ വ്യക്തമാക്കി.
നേരത്തെ, ഡൽഹി സർക്കാറിെൻറ നടപടികളെ തടസപ്പെടുത്തും വിധം ലഫ്റ്റനൻറ് ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി പരാതിപ്പെട്ടിരുന്നു. മുൻ ഗവർണർ നജീബ് ജങ്ങിനും പിന്നീട് വന്ന അനിൽ ബൈജാലിനുമെതിരെയായിരുന്നു ആപ്പ് സർക്കാറിെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.