ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ കെജ്രിവാൾ ഇറങ്ങിയത്. 2015 മുതൽ വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം ഇവിടെയായിരുന്നു കെജ്രിവാൾ താമസിച്ചിരുന്നത്. 5 ഫിറോസ്ഷാ റോഡിലെ
എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്രിവാളും കുടുംബവും താമസം മാറിയത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭ എം.പിയായ മിത്തലിന് ഡൽഹിയിൽ താമസത്തിനായി ബംഗ്ലാവ് അനുവദിച്ചിരുന്നു.
ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വിശ്വാസ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലിരിക്കൂ എന്നാണ് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാൾ പറഞ്ഞത്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവരാത്രിയോടനുബന്ധിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്നാണ് കെജ്രിവാൾ അറിയിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസിൽ അഞ്ചുമാസം ജയിലിൽ കഴിഞ്ഞ കെജ്രിവാൾ സുപ്രീംകോടതി ജാമ്യം നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 13ന് പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.