കൊല്ലപ്പെട്ട അങ്കുഷ്

ട്രെയിനിലെ സീറ്റിനായി തർക്കം; യുവാവിനെ കൊലപ്പെടുത്തിയ 16 കാരൻ അറസ്റ്റിൽ

മുംബൈ: ലോക്കൽ ട്രെയിനിലെ സീറ്റിനെചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 35കാരനെ കത്തികൊണ്ട് കുത്തിക്കൊന്ന 16കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കുഷ് ഭലേറാവു ആണ് കൊല്ലപ്പെട്ടത്. നവംബർ 15ന് ഖത്കോപർ സ്റ്റേഷനിലായിരുന്നു സംഭവം. യാത്രക്കിടെ അങ്കുഷും ഒപ്പമുണ്ടായിരുന്നവരും തമ്മിൽ സീറ്റിനെ ചൊല്ലി 16 കാരനുമായി തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ 16കാരൻ കത്തിയുമായി സ്റ്റേഷനിൽ അങ്കുഷിനെ ആക്രമിക്കാനായി കാത്തിരുന്നു. ഇരുവരും തിത്‍വാല സ്വദേശികളാണ്.

തർക്കത്തിനിടെ അങ്കുഷ് ഫോട്ടോയെടുത്തതാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സഹായകമായത്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് റെയിൽവേ പൊലീസിന്റെ സ്​പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പ്രതിയുടെ മൂത്ത സഹോദരൻ സദാദുല്ല ബെയ്ത്തയും(25) അറസ്റ്റിലായി. കത്തി ഒളിപ്പിക്കാൻ​ പ്രതിക്ക് സഹായം നൽകിയത് ഇയാളെന്ന് പൊലീസ് പറഞ്ഞു.

അങ്കുഷും രണ്ട് സുഹൃത്തുക്കളും തർക്കത്തിനിടെ കൗമാരക്കാരനെ ആക്രമിച്ചിരുന്നു. തുടർന്ന് ഇവരെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. വഴക്ക് നടന്നതിന്റെ പിറ്റേദിവസം പ്രതി അങ്കുഷിനെ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഏതാണ്ട് 10 മണിയായപ്പോൾ ട്രെയിനിൽ നിന്നിറങ്ങിയ അങ്കുഷ് അയാളുടെ വഴിക്കു പോയി. വൈൻ കടയിലായിരുന്നു ഇയാൾക്ക് ജോലി. ഇയാളെ പിന്തുടർന്നു ചെന്ന 16 കാരൻ പിന്നിൽ നിന്ന് കത്തികൊണ്ടു കുത്തുകയായിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

അങ്കുഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. കരളിന് ഗുരുതരമായി കുത്തേറ്റതിനാൽ ചികിത്സക്കിടെ മരിക്കുകയായിരുന്നു. ട്രെയിനിലെ തർക്കത്തെ കുറിച്ച് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതിയുടെ ഫോട്ടോ കൈമാറുകയും ചെയ്തു.

Tags:    
News Summary - 16 year old boy kills man after fight over seat at train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.