സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; പ്രധാനമന്ത്രിക്ക്​ ഗെഹ്​ലോട്ടി​െൻറ കത്ത്​

ന്യൂഡൽഹി: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാ​ണെന്ന്​ ആരോപിച്ച്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചു. സചിൻ പൈലറ്റി​​െൻറ നേതൃത്വത്തിൽ കൈക്കൂലി നൽകി എം.എൽ.എമാരെ സ്വന്തം പക്ഷത്തേക്ക്​ ​കൊണ്ടുവന്ന്​ സർക്കാറിന്​ അട്ടിമറിക്കാനാണ്​ ശ്രമമെന്ന്​ ഗെഹ്​ലോട്ട്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഇതിന്​ പിന്നിലുണ്ടെന്നും ​ കത്തിൽ ആരോപിക്കുന്നു. 

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്​ ഉണ്ടാവുന്നത്​. ജനാധിപത്യ മൂല്യങ്ങൾക്കെതിരാണ്​ ഇത്തരം ശ്രമങ്ങൾ. കർണാടകയിലേയും മധ്യപ്രദേശിലേയും സർക്കാറുകളെ ഇൗ രീതിയിൽ അട്ടിമറിച്ചിട്ടുണ്ടെന്നും ഗെഹ്​ലോട്ട്​ പറഞ്ഞു. 

സചിൻ പൈലറ്റ്​ ബി.ജെ.പിയുമായി ചേർന്ന്​ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തി. മധ്യപ്രദേശിൽ ജോതിരാദിത്യ സിന്ധ്യ നടത്തിയ നീക്കത്തിന്​ സമാനമാണിതെന്നും അദ്ദേഹത്തി​​െൻറ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Ashok Gehlot Writes To PM, Alleges Attempt To Topple Rajasthan Government-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.