ന്യൂഡൽഹി: ഹൈകമാൻഡിനെ വിമർശിച്ചുള്ള പ്രസ്താവനക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്‍റെ വീടിന് മുന്നിൽ പ്രതിഷേധം. കപിൽ സിബലിന്‍റെ കാർ പ്രതിഷേധക്കാർ കേടുവരുത്തി. 'വേഗം സുഖമാകട്ടെ' എന്ന പ്ലക്കാർഡോടെയാണ് പ്രതിഷേധക്കാരെത്തിയത്. 'രാഹുൽ ഗാന്ധി സിന്ദാബാദ്' മുദ്രാവാക്യത്തോടൊപ്പം കപിൽ സിബൽ പാർട്ടിവിടൂവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് നേരത്തെ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. പ്രധാന നേതാക്കൾ കോൺഗ്രസിനെ കയ്യൊഴിയുകയാണ്. നേതൃത്വം വിശ്വസ്തരായി കരുതുന്നവർ പാർട്ടി വിട്ടുപോകുകയാണ്. അടുപ്പമില്ലെന്ന് കരുതുന്നവരാണ് നിലനിൽക്കുന്നത്. പാർട്ടി വിട്ടവർ തിരികെയെത്തണം. കോൺഗ്രസിന് മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.
കോൺഗ്രസിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ല. ആരാണ് ഇപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ഞങ്ങൾ അറിയുന്നില്ല. എന്തുകൊണ്ടാണ് നേതാക്കൾ പാർട്ടി വിടുന്നത്? അത് നമ്മുടെ കുഴപ്പമാണോയെന്ന് പരിശോധിക്കണം. കോൺഗ്രസ് ഒരിക്കലും എത്തിച്ചേരേണ്ടതില്ലാത്ത ഒരു സാഹചര്യത്തിലാണ് ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.