ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി ത േടി സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചു. വിചാരണയിൽ നിന്ന് പ്രതിരോധം നൽകിയിരുന്ന ഗവർണർ പദവിയിൽ നിന്ന് മാറിയത ിനു പിന്നാലെയാണ് കല്യാൺ സിങ്ങിനെതിരെ സി.ബി.ഐ നീക്കം.
കല്യാൺസിങ് യു.പി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 1992ൽ ബാബരി മസ്ജിദ് തകർത്തത്. ഗവർണർ പദവി ഒഴിഞ്ഞാൽ കല്യാൺസിങ്ങിെന പ്രതിയായി കണക്കാക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐയോട് നിർദേശിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കാൻ അനുവദിക്കില്ലെന്ന് ഇദ്ദേഹം ദേശീയോദ്ഗ്രഥന കൗൺസിലിന് ഉറപ്പുനൽകിയിരുന്നു.
രാജസ്ഥാൻ ഗവർണറായി കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ 87കാരനായ കല്യാൺസിങ് വീണ്ടും ബി.ജെ.പിയിൽ ചേർന്നിരുന്നു. പദവി ഒഴിഞ്ഞതോടെ ബാബരി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടാൻ ഇദ്ദേഹത്തിനുണ്ടായിരുന്ന ഭരണഘടന പരിരക്ഷയും ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.