ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രത്തിനായി വിട്ടുകൊടുത്ത് അയോധ്യപ്രശ ്നം പരിഹരിക്കണമെന്ന അഭിപ്രായം തനിക്ക് നേരേത്തയുള്ളതാണെന്നും, 2017 മുതൽ ഇതിന് ശ്ര മിക്കുന്നുണ്ടെന്നും, യു.പി വഖഫ് ബോർഡ് ചെയർമാൻ സഫർ അഹ്മദ് ഫാറൂഖിയുടെ വിവാദ മധ ്യസ്ഥ നീക്കത്തിന് ചുക്കാൻപിടിച്ച അഡ്വ. സയ്യിദ് ശാഹിദ് ഹുസൈൻ റിസ്വി. അതിെൻറ ഭാഗമാ യാണ് ഇപ്പോഴത്തെ ചർച്ചയിലും പങ്കാളിയായതെന്നും എന്നാൽ, കേസ് അന്തിമവാദം കഴിഞ്ഞ് വ ിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ സുപ്രീംകോടതി അത് പരിഗണിക്കുമോ എന്നത് തീർച്ചയ ില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
രാമക്ഷേത്രത്തിനായി ബാബരി ഭൂമി വിട്ടുകിട്ടാൻ സംഘ്പരിവാർ മുൻകൈയെടുത്ത് 2017ൽ നടത്തിയ ചർച്ചയിലും റിസ്വി പങ്കാളിയായിരുന്നു. ‘രാംജനംഭൂമി പുനരുദ്ധാർ സമിതി’യുടെ അജയ് ഗൗതമും അഡ്വ. റിസ്വിക്കൊപ്പമുണ്ടായിരുന്നു. തന്നോടൊപ്പം മധ്യസ്ഥ ചർച്ചക്ക് അജയ് ഗൗതമിനെ കൂടാതെ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. പി.എൻ. മിശ്രയുമുണ്ടായിരുന്നുവെന്ന് റിസ്വി പറഞ്ഞു.
സഫർ അഹ്മദ് ഫാറൂഖിയുടെ നിർദേശപ്രകാരം സുന്നി വഖഫ് ബോർഡിെൻറ അഭിപ്രായം എന്ന നിലയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ സമിതിക്ക് മുമ്പാകെ സമവായ ഫോർമുല വെച്ചത്. അതാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ബാബരി ഭൂമി കേസ് രണ്ടുലക്ഷം മുസ്ലിംകളെയെങ്കിലും ബാധിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപം തൊട്ട് ഇപ്പോൾ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിനു പോലും കാരണം ബാബരി ഭൂമി കേസാണ്. ഇത് പരിഹരിച്ചാൽ അതെല്ലാം അവസാനിക്കും. ബാബരി ഭൂമിയിൽ ഇനി മസ്ജിദ് നിർമിക്കാനോ നിർമിച്ചാൽതന്നെ നമസ്ക്കാരം നിർവഹിക്കാനോ സാധ്യമല്ലെന്നും പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും താൻ നേരത്തെ പറയുന്നതാണ് -സയ്യിദ് റിസ്വി പറഞ്ഞു.
സഫർ അഹ്മദ് ഫാറൂഖിക്കെതിരെ വഖഫ് ക്രമക്കേടിന് സി.ബി.െഎ കേസെടുത്തതാണോ ബാബരി ഭൂമി വിട്ടുനൽകാനുള്ള മധ്യസ്ഥതക്ക് പ്രേരിപ്പിച്ചതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. യു.പിയിലെ ബി.ജെ.പി സർക്കാറിൽനിന്ന് സമ്മർദമുണ്ടായില്ലേ എന്ന് ചോദിച്ചപ്പോൾ എന്തുെകാണ്ടാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്നും രാജ്യത്തിെൻറ നേട്ടത്തിനുവേണ്ടിയുള്ള ഒത്തുതീർപ്പ് ഫോർമുലയാണെന്ന് പരിഗണിച്ചാൽ പോേരയെന്നും റിസ്വി ചോദിച്ചു.
കേസിൽ മുസ്ലിം പക്ഷത്തുനിന്ന് എട്ട് കക്ഷികളാണുള്ളത്. അതിലൊരു കക്ഷിയായ സുന്നി വഖഫ് ബോർഡിെൻറ പേരിലാണ് സമവായ ചർച്ചക്ക് പോയത്. ഫാറൂഖിയുടെ സ്വന്തം അഭിപ്രായമാണോ ഇതെന്ന് ചോദിച്ചപ്പോൾ ബോർഡിലെ അംഗങ്ങളെ അറിയിക്കാതെ ചെയർമാൻ ഇത്തരെമാരു തീരുമാനമെടുക്കില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. മുസ്ലിം പക്ഷത്തുനിന്ന് എട്ട് അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്. അതിെലാരു അപ്പീലാണ് വഖഫ് ബോർഡിേൻറത്. സമവായ ഫോർമുല ഏകപക്ഷീയമല്ലെന്നും ഇരുകൂട്ടർക്കും ജയം കിട്ടുന്ന തരത്തിലാണെന്നും റിസ്വി അവകാശപ്പെട്ടു. ഒത്തുതീർപ്പ് ഫോർമുലയായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും സുപ്രീംകോടതിക്ക് രഹസ്യസ്വഭാവത്തിൽ സമർപ്പിച്ച അതിെൻറ ഉള്ളടക്കം തങ്ങൾ വെളിപ്പെടുത്തില്ലെന്നും റിസ്വി പറഞ്ഞു.
അലഹാബാദ് ഹൈകോടതി ഭൂമി വീതിച്ചുനൽകിയ മൂന്ന് കക്ഷികളിൽ രണ്ട് ഹിന്ദു കക്ഷികളും അംഗീകരിക്കാത്ത നിർദേശം എങ്ങനെ സമവായ ഫോർമുലയാകുമെന്ന് ചോദിച്ചപ്പോൾ അവർക്ക് മനസ്സു മാറിയാലോ എന്ന് റിസ്വി തിരിച്ചുേചാദിച്ചു. േഫാർമുല സുപ്രീംകോടതിക്ക് കൊടുത്തു. മധ്യസ്ഥതക്ക് ഇല്ലെന്ന് പറഞ്ഞ് സുപ്രീംകോടതിയിൽ ബാബരി ഭൂമി മുസ്ലിംകൾക്ക് വിട്ടുനൽകണമെന്ന് രാജീവ് ധവാെൻറ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം അന്തിമവാദം നടത്തുേമ്പാൾ പുറത്ത് ഭൂമി വിട്ടുകൊടുക്കാമെന്ന ചർച്ച നടത്തുന്നത് വൈരുധ്യമല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു റിസ്വിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.