ബാബറി കേസ് വിധി: സമൂഹ മാധ്യമങ്ങൾ നിരീക്ഷിച്ച് യു.പി സർക്കാർ

ലഖ്​നോ: ബാബറി മസ്​ജിദ്​ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ ഉത്ത ർപ്രദേശ് സർക്കാർ തീരുമാനം. യു.പി ഡി.ജി.പി ഒ.പി സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സമൂഹ മാധ്യമങ്ങളുടെ പ്രവർത്തന ങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപാര്‍ഹവും തീവ്ര വികാരമുണര്‍ത്തുന്ന തരത്തിലുമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ക്രമസമാധാനം ഉറപ്പാക്കുന്നതിന് എല്ലാവിധ മുൻകരുതലും പൂർത്തിയായിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതിനുള്ള ശ്രമം നടന്നാൽ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഒ.പി സിങ് പറഞ്ഞു.

സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാർ പരസ്യ പ്രസ്​താവന നടത്തുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്കിയിരുന്നു. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്​. ഇക്കാര്യത്തിൽ വിവാദ പ്രസ്​താവനകൾ ഒഴിവാക്കണമെന്നും യോഗി നിർദേശം നൽകിയിട്ടുണ്ട്​.

അതേസമയം, വി​ധി വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ത​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി കേ​ന്ദ്ര അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ന്യ​സി​ക്ക​ണ​മെ​ന്ന്​ അ​യോ​ധ്യ​യി​ലെ മു​സ്​​ലിം​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​ക​ളിൽ അ​ർ​ധ സൈ​നി​ക വി​ന്യാ​സിക്കണമെന്ന് ഫൈ​സാ​ബാ​ദി​ലെ ജി​ല്ല ഭ​ര​ണ​കൂ​ടത്തോടാണ് ​ഇ​യ്യ​തു​ൽ ഉ​ല​മാ​യേ ഹി​ന്ദ്​ അ​യോ​ധ്യ യൂ​നി​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags:    
News Summary - Babari masjid Case: UP Govt closely monitored Social media users -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.