ബാബരി ഭൂമി കേസ്​ വിധി: വിവിധയിടങ്ങളിൽ സ്​കൂളുകൾക്ക്​ അവധി, നിരോധനാജ്ഞ

ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപി ച്ചു. മധ്യപ്രദേശ്​, ഉത്തർപ്രദേശ്​, ജമ്മുകശ്​മീർ, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്ക്​ സുപ്രീംകോടതി വിധിക്ക്​ മുന്നോടിയായി അവധി നൽകി.

ഉത്തർപ്രദേശ്​, ഗോവ, ജമ്മുകശ്​മീർ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. ബംഗളൂരു നഗരത്തിൽ രാവിലെ ഏഴ്​ മണി മുതൽ 12 വരെ നിരോധനാജ്ഞയായിരിക്കുമെന്ന്​ കമീഷണർ ഭാസ്​കാർ റാവു പറഞ്ഞു.

സുരക്ഷമുൻകരുതലെന്ന നിലയിൽ ജമ്മുകശ്​മീരിൽ പരീക്ഷകൾ മാറ്റി. ഇന്ന്​ ഡ്രൈ​​ ഡേയായിരിക്കും. ജമ്മുകശ്​മീരിൽ പടക്കം പൊട്ടിക്കുന്നതിനും നിരോധനമുണ്ട്​. ഹൈദരാബാദിൽ സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് കമീഷണർ​ അഞ്​ജനി കുമാർ പറഞ്ഞു.

Tags:    
News Summary - Babari masjid case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.