ന്യൂഡൽഹി: ആരാധന നടത്തുന്നുവെന്ന കാരണം പറഞ്ഞ് ബാബരി ഭൂമിക്കുമേൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പൂർണ ഉടമസ്ഥത അവകാശപ്പെടാൻ കഴിയില്ലെന്ന് ബാബരി ഭൂമി കേസിൽ രാ മവിഗ്രഹത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പരാശരൻ സുപ്രീംകോടതിയിൽ വാദിച്ചു. ബാബ ർ ചക്രവർത്തിയും ബ്രിട്ടീഷുകാരും രാജ്യം കീഴടക്കിയതിെൻറ അടിസ്ഥാനത്തിൽ സുന്നീ വഖ ഫ് ബോർഡിന് ബാബരി ഭൂമിയിലുള്ള ഉടമാവകാശം അംഗീകരിക്കാനാകില്ലെന്നും പരാശരൻ ബോ ധിപ്പിച്ചു. അന്തിമ വാദം ബുധനാഴ്ച തീർക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൊവ്വാഴ്ചയും ആവർത്തിച്ച് വ്യക്തമാക്കി.
വിദേശ അധിനിവേശക്കാരൻ ഇന്ത്യയിൽ വ ന്ന് താനാണ് ബാബർ ചക്രവർത്തിയെന്നും തെൻറ ശാസനയാണ് നിയമമെന്നും പറയാൻ പറ്റില്ല. ഏ റ്റവും ശക്തരായ ഭരണാധികാരികളായിരുന്നിട്ടും ഹിന്ദുക്കളായ തങ്ങൾ കീഴടക്കാനായി വി ദേശത്ത് പോയിട്ടില്ലെന്നും ബാബരി കേസിൽ ആ വശം പ്രധാനമാണെന്നും പരാശരൻ തുടർന്നു. ഭൂസ്വത്തിനു മേൽ കൃത്യമായ ഉടമസ്ഥതയുണ്ടെങ്കിൽ മാത്രമേ പൂർണമായും അത് വിട്ടുതരാൻ ഒരു കക്ഷിക്ക് ആവശ്യപ്പെടാൻ കഴിയുകയുള്ളൂവെന്ന പരാശരെൻറ വാദം സുന്നീ വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ ഖണ്ഡിച്ചു. ഒരിക്കൽ ബാബരി ഭൂമി വഖഫ് ചെയ്ത് കഴിഞ്ഞതിനാൽ അതിെൻറ കൈവശാവകാശവും പരിപാലനാവകാശവും വഖഫ് ബോർഡിനാണെന്ന് ധവാൻ പ്രതികരിച്ചു. ധവാെൻറ ഇടപെടലിനോട് പ്രതികരിക്കില്ലെന്നും കോടതി ഉന്നയിക്കുന്ന കാര്യങ്ങളോട് മാത്രമേ പ്രതികരിക്കൂ എന്നും പരാശരൻ ഇതിന് മറുപടി നൽകി.
ഒരിക്കൽ മുസ്ലിം പള്ളിയായി വഖഫ് ചെയ്താൽ പിന്നീട് എക്കാലവും അത് പള്ളിയാണെന്ന രാജീവ് ധവാെൻറ വാദം ബാബരി മസ്ജിദിെൻറ കാര്യത്തിൽ അംഗീകരിക്കുമോ എന്ന ചീഫ് ജസ്റ്റിസിെൻറ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പരാശരെൻറ മറുപടി. ഒരിക്കൽ ക്ഷേത്രമാണെങ്കിൽ അത് എക്കാലത്തും ക്ഷേത്രമാണ് എന്നാണ് തെൻറ മറുപടി. ഖുർആനും ഹദീസും പറഞ്ഞതിന് ധവാൻ തന്നെ തലേന്ന് പരിഹസിച്ചതിലേക്ക് സൂചന നൽകി മുസ്ലിംകളുടെ കാര്യത്തിൽ താൻ വിദഗ്ധനല്ലാത്തതിനാൽ അവരുടെ വാദത്തോട് പ്രതികരിക്കുന്നില്ലെന്നും പരാശരൻ കൂട്ടിച്ചേർത്തു.
മുസ്ലിംകൾക്ക് പ്രാർഥിക്കാൻ വേറെയും പള്ളികളുണ്ടെന്നും അയോധ്യയിൽമാത്രം 55നും 60നുമിടയിൽ മുസ്ലിം പള്ളികളുണ്ടെന്നും അതേസമയം തങ്ങൾക്കത് രാമെൻറ ജന്മസ്ഥലമാണെന്നും ജന്മസ്ഥലം മാറ്റാനാവില്ലെന്നും പരാശരൻ പറഞ്ഞു. എങ്കിൽ അയോധ്യയിൽ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് പരാശരൻ പറയുമോ എന്ന് ജഡ്ജിമാരോടായി ധവാൻ ചോദിച്ചു. താൻ പള്ളികളുടെ എണ്ണം പറഞ്ഞത് ജന്മസ്ഥലത്തിനുള്ള പ്രാധാന്യം കാണിക്കാനാണെന്ന് പരാശരൻ മറുപടി പറഞ്ഞു. ജനസംഖ്യ കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ഹിന്ദുക്കൾ ആരാധനക്കായി ഉപയോഗിക്കുന്ന സ്ഥലം വഖഫ് ചെയ്യാൻ കഴിയില്ലെന്ന് പരാശരന് ശേഷം ചൊവ്വാഴ്ച ഹിന്ദുപക്ഷത്തിന് വേണ്ടി അഭിഭാഷകനായ സി.എസ് വൈദ്യനാഥൻ വാദിച്ചു. ഒരു സ്ഥലം വിഗ്രഹത്താൽ പവിത്രമാകുകയും ഹിന്ദുക്കൾ അവിടെ ആരാധന തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ അതിൽ മുസ്ലിംകൾക്ക് ഉടമാവകാശം ഉണ്ടായിരിക്കില്ലെന്ന് വൈദ്യനാഥൻ തുടർന്നു. വിഗ്രഹമുള്ള ക്ഷേത്രം കൂടിയായി ഉപയോഗിക്കുന്നവർ കൈവശം വെച്ചിരിക്കുന്ന ഒരു സ്വത്ത് മുസ്ലിം പള്ളിയായി സമർപ്പിക്കാൻ കഴിയില്ലെന്ന് വൈദ്യനാഥൻ വാദിച്ചു.
അന്തിമവാദം മുറുകിയപ്പോൾ അഭിഭാഷകർ കൊമ്പുകോർത്തു
ന്യൂഡൽഹി: ബാബരി ഭൂമി കേസിെൻറ അന്തിമവാദം മുറുകിയപ്പോൾ മുതിർന്ന അഭിഭാഷകരായ രാജീവ് ധവാനും സി.എസ്. വൈദ്യനാഥനും സുപ്രീംകോടതിയിൽ കൊമ്പുകോർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ച് രംഗം ശാന്തമാക്കി.
ഹിന്ദുപക്ഷത്തിനായുള്ള വൈദ്യനാഥെൻറ വാദത്തിനിടയിൽ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ ഇടപെട്ടതോടെയാണ് ഇരുവരും ഉടക്കിയത്. ഒരു ഭാഗത്തുനിന്ന് റണ്ണിങ് കമൻററി നടന്നുകൊണ്ടിരിക്കുേമ്പാൾ തനിക്ക് വാദം തുടരാനാവില്ലെന്ന് വൈദ്യനാഥൻ പരിഹസിച്ചത് ധവാനെ പ്രകോപിപ്പിച്ചു. ‘നിർത്തൂ, നിർത്തൂ’ എന്ന് പറഞ്ഞ് എഴുന്നേറ്റ രാജീവ് ധവാൻ താൻ വാദം നടത്തുേമ്പാൾ താങ്കളായിരുന്നു കമൻറുകൾ പറഞ്ഞുകൊണ്ടിരുന്നതെന്ന് തിരിച്ചടിച്ചു. എന്നോട് നിർത്താൻ ആവശ്യപ്പെടാൻ അദ്ദേഹത്തിനെങ്ങനെ കഴിയുമെന്ന് ചോദിച്ചു വൈദ്യനാഥനും കുപിതനായി. തുടർന്ന് വാദം നിർത്തി വൈദ്യനാഥൻ ഇരുന്നു.
അതോടെ ഇടെപട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രകോപിതനാകാതെ വാദവുമായി മുന്നോട്ടുപോകാൻ വൈദ്യനാഥനോട് ആവശ്യപ്പെട്ടു. ഇതിനു മുമ്പ് രാമവിഗ്രഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പരാശരെൻറ വാദത്തെ രാജീവ് ധവാൻ ഖണ്ഡിക്കാൻ ശ്രമിച്ചേപ്പാൾ ചീഫ് ജസ്റ്റിസ് തടഞ്ഞിരുന്നു. താങ്കളെ അനുവദിക്കില്ല എന്ന് ധവാനോട് തീർത്ത് പറഞ്ഞ് ഇരിക്കാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് വാദവുമായി മുന്നോട്ടുപോകാൻ പരാശരനോടും ആവശ്യപ്പെട്ടു.
ഹിന്ദുപക്ഷത്തെ ചോദ്യങ്ങളിൽ മുക്കി; മതിയായോ എന്ന് ധവാനോട് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ബാബരി ഭൂമിയുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട് ഹിന്ദുപക്ഷത്തോട് ഒരു ചോദ്യവും ചോദിക്കുന്നില്ലെന്ന രാജീവ് ധവാെൻറ തിങ്കളാഴ്ചത്തെ വിമർശനത്തെ തുടർന്ന് ചീഫ് ജസ്റ്റിസ് അടക്കം അഞ്ച് ജഡ്ജിമാരും ചൊവ്വാഴ്ച ഹിന്ദുപക്ഷത്തെ അഭിഭാഷകരെ ചോദ്യങ്ങളാൽ പൊതിഞ്ഞു. തനിക്കൊപ്പം ജസ്റ്റിസുമാരായ ചന്ദ്രചൂഡും ബോബ്ഡെയും അബ്ദുൽ നസീറും അശോക് ഭൂഷണും തുടർച്ചയായി ചോദ്യങ്ങൾ തൊടുത്തുവിട്ടതിലേക്ക് ശ്രദ്ധ ക്ഷണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, മതിയായ ചോദ്യങ്ങൾ തങ്ങൾ അവേരാടും ചോദിക്കുന്നുണ്ടെന്ന് ഇപ്പോൾ താങ്കൾ കരുതുന്നുണ്ടോ എന്ന് ധവാനോട് ചോദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.