വിമാനത്തിൽവെച്ച്​ ശ്വാസതടസ്സം അനുഭവപ്പെട്ട ശിശു മരിച്ചു

ഹൈദരാബാദ്​: ഇൻഡിഗോ വിമാനത്തിൽ വെച്ച്​ ശ്വാസതടസ്സം അനുഭവപ്പെട്ട നാല്​ മാസം പ്രായമുള്ള ശിശു ഹൈദരാബാദിൽ മരിച്ചു. കുട്ടിക്ക്​ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന്​ വിമാനം അടിയന്തരമായി ഹൈദരാബാദ്​ എയർപോർട്ടിൽ ഇറക്കിയിരുന്നു. 

രക്ഷിതാക്ക​ളോടൊപ്പം ബംഗളൂരുവിൽ നിന്ന്​ പട്​നയിലേക്കുള്ള യാത്രയിലായിരുന്നു കുട്ടി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്​ ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക്​ വഴിതിരിച്ച്​ വിടുകയായിരുന്നു. ഹൈദരാബാദ്​ എയർപോർട്ടിൽ മെഡിക്കൽ സംഘത്തെ സന്നദ്ധമാക്കി നിർത്തിയിരുന്നു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags:    
News Summary - Baby Dies at Hyderabad Airport After Developing Breathing Problem on IndiGo Flight-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.