ബംഗളൂരു: ലൈംഗികാതിക്രമ കേസ് പ്രതി എച്ച്.ഡി. രേവണ്ണ എം.എൽ.എക്ക് ബംഗളൂരു അഡി. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചൊവ്വാഴ്ച ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി. കേസിൽ മുൻ അഡ്വക്കറ്റ് ജനറൽ പ്രഫ. രവിവർമ കുമാറിനെ സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ഇദ്ദേഹമാണ് എസ്.ഐ.ടിക്കുവേണ്ടി ഹാജരാവുക.
ബംഗളൂരു: ലൈംഗിക അതിക്രമ കേസ് പ്രതി ജെ.ഡി.എസ് ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ചൊവ്വാഴ്ച അറിയിച്ചതാണിത്. പാസ്പോർട്ട് റദ്ദാക്കിയാൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പ്രജ്വൽ നിർബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കഴിഞ്ഞ 27നാണ് പ്രജ്വൽ ജർമനിയിലേക്ക് പോയത്. ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.