വാ​യു​ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​യ​തോ​ടെ ഡൽഹിയിൽ അത്യാവശ്യമല്ലാത്ത നിർമാണത്തിന് വിലക്ക്

ന്യൂ​ഡ​ൽ​ഹി: ശൈ​ത്യം തു​ട​രു​ന്ന ഡ​ൽ​ഹി​യി​ൽ വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​യ​തോ​ടെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബി.​എ​സ് മൂ​ന്ന് പെ​ട്രോ​ൾ, ബി.​എ​സ് നാ​ല് ഡീ​സ​ൽ നാ​ലു​ച​​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ്രാ​ദേ​ശി​ക മ​ലി​നീ​ക​ര​ണ​വും മൂ​ലം പ​ക​ൽ വാ​യു മ​ലി​നീ​ക​ര​ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി വാ​യു ഗു​ണ​നി​ല​വാ​ര മാ​നേ​ജ്മെ​ന്റ് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ, കെ​ട്ടി​ടം പൊ​ളി​ക്ക​ൽ, ഖ​ന​നം എ​ന്നി​വ നി​രോ​ധ​ന​ പ​രി​ധി​യി​ൽ വ​രും. ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ​ങ്ങ​ൾ, ആ​രോ​ഗ്യ മേ​ഖ​ല, റെ​യി​ൽ​വേ, മെ​ട്രോ എ​ന്നി​വ​യെ നി​രോ​ധ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Ban on non-essential construction in Delhibans for non-essential construction in Delhi as air quality worsens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.