ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സി.എ.ജി) കെ.സഞ്ജയ് മൂർത്തി ചുമതലയേറ്റു. മുൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ്. രാഷ്ട്രപതി ദ്രൗപദി മുർമു മുമ്പാകെ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റത്. ഗിരീഷ് ചന്ദ്ര മുർമുവിന്റെ ഈ പദവിയിലെ സേവന കാലം ബുധനാഴ്ച അവസാനിച്ചിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്രം സഞ്ജയ് മൂർത്തിയുടെ പേര് പ്രഖ്യാപിച്ചത്. 89 ബാച്ച് ഹിമാചൽ കേഡർ ഐ.എ.എസുകാരനാണ് മൂർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.