കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ ആത്​മവിശ്വാസത്തോടെ പരീക്ഷയെഴുതുവെന്ന്​ കേന്ദ്രവിഭ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ്​ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക്​ ആശംസയുമായി കേന്ദ്ര വിഭ്യാഭ്യാസ മന്ത്രി രമേഷ്​ പൊഖ്​റിയാൽ. ജെ.ഇ.ഇ പരീക്ഷയിലെ പോ​ലെ കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ എല്ലാവരും പരീക്ഷയെഴുതണമെന്ന്​ അദ്ദേഹം നിർദേശിച്ചു.

നീറ്റ്​ പരീക്ഷയെഴുതുന്ന എല്ലാവർക്കും ആശംസകൾ. ജെ.ഇ.ഇ പോലെ നീറ്റ്​ പരീക്ഷയിലും വിദ്യാർഥികൾ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുമെന്ന്​ എനിക്ക്​ ആത്​മവിശ്വാസമുണ്ട്​. സമാധാനത്തോടെയും ആത്​മവിശ്വാസത്തോടെയും എല്ലാവരും പരീക്ഷ എഴുതണമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷക്കുള്ള സൗകര്യമൊരുക്കിയ എല്ലാ സംസ്ഥാന സർക്കാറുകൾക്കും നന്ദിയറിക്കുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യമാനദണ്ഡങ്ങളുനസരിച്ച്​ എല്ലാ സംസ്ഥാന സർക്കാറുകളും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന്​ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Tags:    
News Summary - Be Confident, Follow Covid Protocol: Education Minister To NEET Aspirants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.