കൊൽക്കത്ത: ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ ായുടെ വാദത്തെ പിന്തുണക്കാനാവാതെ പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകം. ബി.ജെ.പി ഹിന്ദി അടിച്ചേൽ പിക്കുകയാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നതോടെയാണ് പാർട്ടി വെട്ടിലായത്.
അമിത് ഷായുടെ വാദത്തെ പിന്തുണച്ചാൽ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ ഭയക്കുന്നത്. അമിത് ഷായെ പരസ്യമായി പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
ഹിന്ദിവാദത്തെ പിന്തുണച്ചാൽ ബംഗാളി, ബംഗാളി ഭാഷ വിരുദ്ധരായി മുദ്രകുത്തും. ഇത് സംസ്ഥാനത്ത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.