ബംഗളൂരു: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ബംഗളൂരു നഗരപരിധിയിൽ ഇറച്ചിക്കായുള്ള കശാപ്പും മാംസവിൽപനയും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നിരോധിച്ചു. ഇതുപ്രകാരം തിങ്കളാഴ്ച ബംഗളൂരുവിൽ ഹോട്ടലുകളും റസ്റ്റാറന്റുകളും മാംസവിൽപന നടത്താൻ പാടില്ല. കോഴികളെയും മറ്റും അറുക്കാൻ പാടില്ല. എയ്റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷന്റെ 10 കി.മീ. ചുറ്റളവിൽ മാംസ-മത്സ്യ ഭക്ഷണങ്ങളുടെ വിൽപന ബി.ബി.എം.പി കഴിഞ്ഞദിവസം നിരോധിച്ചിരുന്നു.
ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെയാണിത്. ഇറച്ചി, മീൻ വിൽപന ഷോപ്പുകൾ, നോൺവെജിറ്റേറിയൻ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടണം. എയ്റോ ഷോ നടക്കുന്ന വേളയിൽ ഭക്ഷണാവശിഷ്ടങ്ങൾ എടുക്കാൻ പക്ഷികൾ എത്തുകയും അവ മേള നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഇതുപ്രകാരം ബി.ബി.എം.പി അധികൃതർ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ഇറച്ചി വിൽപന കടകൾ തുടങ്ങിയവക്ക് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.