യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന്​ പിന്നിൽ മനുഷ്യക്കടത്ത്​ റാക്കറ്റ്​; അന്വേഷണം കേരളത്തിലേക്കും- പ്രതികളിൽ രണ്ട​ുപേരെ പൊലീസ്​ കാലിൽ വെടിവെച്ചു വീഴ്​ത്തി

ബംഗളൂരു: ബംഗളൂരുവിൽ യുവതിയെ അതിക്രൂരമായി മർദിക്കുകയും കൂട്ട ബലാത്സംഗത്തിന്​ ഇരയാക്കുകയും ചെയ്​ത സംഭവം സംബന്ധിച്ച ​അന്വേഷണം കേരളത്തിലേക്കും. സംഭവത്തിന്​ പിന്നിൽ മനുഷ്യക്കടത്ത്​ റാക്കറ്റ്​ ആണെന്നും അവർക്ക്​ കേരളവുമായി ബന്ധമുണ്ടെന്നും സൂചനകൾ ലഭിച്ച സാഹചര്യത്തിലാണിത്​. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്​തപ്പോളാണ്​ ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചതെന്ന്​ കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മെ വ്യക്​തമാക്കി.

'ഈ കേസ്​ സംബന്ധിച്ച്​ എല്ലാ സംസ്​ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന്​ കേന്ദ്ര മന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. സംഭവം പുറത്തറിഞ്ഞ്​ മണിക്കൂറുകൾക്കുള്ളിൽ രണ്ട്​ സ്​ത്രീകളടക്കം ആറുപ്രതിക​​െള പിടികൂടാൻ ബംഗളൂരു പൊലീസിന്​ കഴിഞ്ഞു. മനുഷ്യക്കടത്ത്​ റാക്കറ്റിൽ കൂടുതൽ പേർ ഉൾ​പ്പെട്ടിട്ടുണ്ടെന്നാണ്​​ പ്രതികളെ ചോദ്യം ചെയ്​തതിൽനിന്ന്​ മനസ്സിലാക്കാൻ സാധിച്ചത്​. അവർ കേരളത്തിലാണെന്നാണ്​ പ്രതികളിൽനിന്ന്​ ലഭിച്ച വിവരം. ഇതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്​.'- അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പൊലീസ്​ പിടികൂടിയവർ

അതിനിടെ, സംഭവത്തിൽ ബംഗളൂരു ​പൊലീസ്​ പിടികൂടിയ പ്രതികളിൽ രണ്ട​ുപേർ തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ്​ ഇവരെ കാലിൽ വെടിവെച്ച്​ വീഴ്​ത്തി പിടികൂടി. ബംഗളൂരുവിലെ അവലഹള്ളിയിൽ വെള്ളിയാഴ്ച രാവ​ിലെയായിരുന്നു സംഭവം.

ബംഗ്ലാദേശിയെന്ന്​ സംശയിക്കുന്ന യുവതിയെ പിടിയിലായവർ ക്രൂരമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ വ്യാഴാഴ്ച രാത്രി നാല്​ പുരുഷന്മാരും രണ്ട്​ സ്​ത്രീകളുമടങ്ങുന്ന സംഘം പിടിയിലായത്​. ഇവരെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക്​ തെളിവെടുപ്പിന്​ സംഭവസ്​ഥലത്ത്​ കൊണ്ടുവന്നപ്പോളാണ്​ രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച​െതന്നും പൊലീസ്​ കാലിൽ വെടിവെച്ച്​ വീഴ്​ത്തിയതെന്നും ബംഗളൂരു ഈസ്റ്റ്​ ഡി.സി.പി എസ്​.ഡി. ശ്രണപ്പ പറഞ്ഞു. കുറ്റകൃത്യം പുനരാവിഷ്​കരിക്കാനുള്ള പൊലീസിന്‍റെ ശ്രമത്തിനിടയിലാണ്​ പ്രതികൾ ഓടിയത്​. വെടിവെപ്പിൽ പരിക്കേറ്റ പ്രതികളെ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.

ആറു ദിവസം മുമ്പാണ് യുവതി മർദനത്തിനും ബലാത്സംഗത്തിനും ഇരയായതെന്ന്​ കരുതപ്പെടുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റി വരെ പീഡിപ്പിക്കുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും ​െവച്ചാണ് കേസ്​ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബംഗളൂരു പൊലീസ് വ്യക്​തമാക്കി. സാഗർ, മുഹമ്മദ്​ ബാബ ഷെയ്​ഖ്​, റിഥോയ്​ ബാബു എന്ന ടിക്​ടോക്​ റിഥോയ്​, ഹക്കീം എന്നിവരാണ്​ പിടിയിലായത്​. ഇവരടക്കം പിടിയിലായവരും പീഡിപ്പിക്കപ്പെട്ട യുവതിയും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നാണ്​ പൊലീസ്​ പറയുന്നത്​.

യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നും പൊലീസ്​ പറയുന്നു. ഇൗ യുവതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. അതിനുശേഷം ഇവരുടെ മൊഴി കൂടി മജിസ്ട്രേറ്റിനു മുന്നിൽ ​വെച്ച്​ എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാട്​ സംബന്ധിച്ച എന്തോ തർക്കമാണ്​ ക്രൂരമായ പീഡനത്തിൽ കലാശിച്ചത്​. അസമിൽ നടക്കുന്ന പീഡനം എന്ന നിലക്കാണ്​ വിഡ​ിയോ ആദ്യം പ്രചരിക്കപ്പെട്ടത്​. തുടർന്ന്​ അസം ​പൊലീസും പശ്​ചിമ ബംഗാൾ പൊലീസും ഡൽഹി ​െപാലീസും വിഷയത്തിൽ ഇടപെട്ടിരുന്നു. 

Tags:    
News Summary - Bengaluru rape case includes human trafficking racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.