കെജ്​രിവാളി​​​െൻറ മാപ്പ്; എ.എ.പി പ​ഞ്ചാ​ബ് അ​ധ്യ​ക്ഷ​ൻ രാജിവച്ചു

അ​മൃ​ത്‍​സ​ർ: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​ബ് അ​ധ്യ​ക്ഷ​ൻ ഭ​ഗ​വ​ന്ത് മാ​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ബി​ക്രം സിങ് മ​ജീ​തി​യ​ക്കെതിരായ പരാമർശത്തിൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ മാ​പ്പ് പ​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. 

മ​ജീ​തി​യ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ കോ​ട​തി​യി​ൽ മാ​പ്പ് അ​പേ​ക്ഷി​ച്ച് കെജ്​രിവാ​ൾ ക​ത്ത് ന​ൽ​കി​യി​രു​ന്നു. മാജീതിയ പഞ്ചാബിലെ മയക്കുമരുന്ന്​ ലോബിയുടെ ഭാഗമാണെന്നായിരുന്നു കെജ്​രിവാളി​​​​​​െൻറ ആരോപണം. തുടർന്ന്​ കെജ്​രിവാളി​െനതിരെ മാജീതിയ മാനനഷ്​ടക്കേസും നൽകി. നിയമനടപടികളിൽ നിന്നൊഴിവാകാനാണ്​ മാജിതിയക്കെതിരായ പരാമർശം കെജ്​രിവാൾ പിൻവലിച്ചത്.

വി​വി​ധ റാ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും താ​ങ്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്നി​യി​ച്ചി​രു​ന്നു. ഇ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ല്ലാം പി​ൻ​വ​ലി​ച്ചു മാ​പ്പു പ​റ​യു​ന്നു. ഇ​തു​മൂ​ലം ഉ​ണ്ടാ​യ നാ​ണ​ക്കേ​ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും കെ​ജ്​രി​വാ​ൾ അറിയിച്ചിരുന്നു. 
 

Tags:    
News Summary - Bhagwant Mann resigns as AAP’s Punjab unit chief over CM’s apology-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.