ന്യൂഡൽഹി: വെള്ളിയാഴ്ച കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ്ന ടത്താനാണ് കർഷക സംഘടനകളുടെ ആഹ്വാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ഒഴിവാക്കുന്നത്.
ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയ ശേഷം നാല് മാസം പൂർത്തിയാകുന്ന ദിനമാണ് നാളെ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നാളെ ഭാരത് ബന്ദ് ഉണ്ടായിരിക്കില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ രാഗേഷ് എം.പി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സമരം ശക്തമാക്കും.
സംയുക്ത് കിസാന്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.