ഒരുവർഷത്തെ ഇടവേളയിൽ രാഹുൽ ഗാന്ധി നടത്തിയ രണ്ട് ഭാരത് ജോഡോ യാത്രകൾ കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും പുതു ഊർജം പകർന്നതായി വിലയിരുത്തൽ. യാത്ര കടന്നുപോയ പ്രദേശങ്ങളിലെ മണ്ഡലങ്ങൾ തൂത്തുവാരാൻ കഴിഞ്ഞില്ലെങ്കിലും രാഹുലിന്റെ ജനങ്ങളുമായുള്ള സംവാദവും പൊതുയോഗങ്ങളും വാർത്തസമ്മേളനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
കന്യാകുമാരി മുതൽ കശ്മീർ വരെ
(കടന്നുപോയത് 12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 75 ജില്ലകളിലെ 71 ലോക്സഭ മണ്ഡലങ്ങളിലൂടെ 4000 കി.മീ)
യാത്ര കടന്നുപോയ 71 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിച്ചത് 56 സീറ്റിൽ, ജയിച്ചത് 23 എണ്ണത്തിൽ (2019ൽ 65 മണ്ഡലങ്ങളിൽ ജയിച്ചത് 15 എണ്ണത്തിൽ മാത്രം)
ഇൻഡ്യ സഖ്യകക്ഷികൾ മത്സരിച്ചത് 14 സീറ്റിൽ, ജയിച്ചത് ആറെണ്ണത്തിൽ (2019ൽ ഈ പാർട്ടികൾ മത്സരിച്ചത് നാല് സീറ്റിൽ, ജയിച്ചത് രണ്ടെണ്ണത്തിൽ)
കോൺഗ്രസ് മത്സരിച്ചത് 49 സീറ്റിൽ, ജയിച്ചത് 17 എണ്ണത്തിൽ (2019ൽ മത്സരിച്ചത് 71 സീറ്റിൽ, ജയിച്ചത് ആറെണ്ണത്തിൽ)
സഖ്യകക്ഷികൾ മത്സരിച്ചത് 33 സീറ്റിൽ, ജയിച്ചത് 18 എണ്ണത്തിൽ
ആറു സീറ്റുകളിൽ നാലെണ്ണത്തിൽ ഇൻഡ്യ സഖ്യത്തിന് വിജയം. 2019ൽ എല്ലാ സീറ്റിലും യു.പി.എ പരാജയപ്പെട്ടിരുന്നു. രണ്ടാം യാത്ര നടന്ന എട്ട് മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ മഹാവികാസ് അഘാഡി വിജയിച്ചു. 2019ൽ എല്ലാത്തിലും പരാജയം
രണ്ട് മണ്ഡലങ്ങളിലും പരാജയം. 2019ലും ഈ സീറ്റുകളിൽ പരാജയപ്പെട്ടു
ആകെ അഞ്ച് മണ്ഡലത്തിൽ രണ്ടെണ്ണത്തിൽ കോൺഗ്രസും മൂന്നെണ്ണത്തിൽ ആപും മത്സരിച്ചെങ്കിലും എല്ലാത്തിലും പരാജയം
ഹരിയാന
അഞ്ച് സീറ്റിൽ ഒരെണ്ണത്തിൽ കോൺഗ്രസിന് വിജയം. 2019ൽ എല്ലാത്തിലും തോറ്റിരുന്നു
യാത്ര നടന്നത് ഒരു മണ്ഡലത്തിൽ. 2019ലും ഇത്തവണയും പരാജയം
ആകെ നാല് സീറ്റിൽ നാഷനൽ കോൺഫറൻസുമായി ചേർന്ന് മത്സരിച്ച രണ്ടിടത്ത് വിജയം. മറ്റ് രണ്ടിടത്ത് കോൺഗ്രസ് തോറ്റു
ആകെ ഏഴ് സീറ്റിൽ മൂന്നെണ്ണത്തിൽ കോൺഗ്രസിന് ജയം
11 മണ്ഡലങ്ങളിൽ ഏഴ് സീറ്റിൽ കോൺഗ്രസിനും രണ്ടെണ്ണത്തിൽ സഖ്യകക്ഷിക്കും വിജയം
ഏഴ് മണ്ഡലങ്ങളിൽ കഴിഞ്ഞതവണയും ഇത്തവണയും വിജയിക്കാനായില്ല
ആറ് മണ്ഡലങ്ങളിൽ അഞ്ചെണ്ണം കോൺഗ്രസിന്. ഒരെണ്ണം ആപിന്. ദേശീയതലത്തിൽ സഖ്യമുണ്ടെങ്കിലും വെവ്വേറെയാണ് മത്സരിച്ചത്
ആദ്യ യാത്രയിലെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസിന് ജയം. രണ്ടാം യാത്രയിലെ രണ്ടെണ്ണത്തിൽ കോൺഗ്രസിനും സഖ്യകക്ഷിക്കും ഓരോന്ന് വീതം
രണ്ട് മണ്ഡലങ്ങളിൽ ഒരെണ്ണത്തിൽ കോൺഗ്രസിനും മറ്റൊന്നിൽ സഖ്യകക്ഷിയായ ഡി.എം.കെക്കും ജയം
ഏഴ് മണ്ഡലങ്ങളിൽ കോൺഗ്രസിന് ഒന്ന് മാത്രം
ആദ്യ യാത്ര നടന്ന മൂന്ന് മണ്ഡലങ്ങളിൽ സഖ്യകക്ഷിയായ എസ്.പിക്ക് ഒരു സീറ്റ്. രണ്ടാം യാത്ര നടന്ന 20 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിച്ച എട്ട് സീറ്റിൽ മൂന്നെണ്ണത്തിൽ ജയം. എസ്.പി മത്സരിച്ച 12ൽ അഞ്ചെണ്ണത്തിൽ ജയം
രണ്ടാം യാത്ര നടന്ന അഞ്ച് മണ്ഡലങ്ങളിൽ ഒന്നിലും കോൺഗ്രസിന് ജയിക്കാനായില്ല
രണ്ടാം യാത്ര നടന്ന ഏഴ് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ മത്സരിച്ച കോൺഗ്രസിന് എല്ലാത്തിലും ജയം. നാല് സീറ്റിൽ മത്സരിച്ച സഖ്യകക്ഷികൾക്ക് രണ്ടെണ്ണത്തിൽ ജയം
ഒമ്പത് മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് ഒരെണ്ണത്തിൽ മാത്രം. തൃണമൂലിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും
ആറ് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസിന് ജയം
അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണം കോൺഗ്രസിന്
ആകെ ഏഴ് മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ മത്സരിച്ച കോൺഗ്രസിന് ഒരെണ്ണത്തിൽ വിജയം. സഖ്യകക്ഷികൾ മൂന്നെണ്ണത്തിൽ മത്സരിച്ച് ഒരു സീറ്റിൽ വിജയിച്ചു
യാത്ര നടന്ന രണ്ട് സീറ്റിലും കോൺഗ്രസിന് പരാജയം
നാല് സീറ്റിൽ ഒരെണ്ണത്തിൽ മാത്രം കോൺഗ്രസിന് ജയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.