അഹ്മദാബാദ്: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ ചുമതലയേൽക്കും. ഇന്ന് ഉച്ചക്ക് കേന്ദ്ര നിരീക്ഷകരായ നരേന്ദ്രസിങ് തോമർ, പ്രൾഹാദ് ജോഷി, ജനറൽ സെക്രട്ടറി തരുൺ ചൗഗ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗമാണ് പട്ടേലിനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്യും.
വിജയ് രൂപാണിയുടെ രാജിപോലെ അപ്രതീക്ഷിതമായിരുന്നു മുഖ്യമന്ത്രി കസേരയിൽ ഭൂപേന്ദ്ര പേട്ടലിെൻറ കടന്നുവരവും. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടലിെൻറ അടുത്ത അനുയായിയായ ഇദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ശക്തമായ പിന്തുണ തുണയായി. ഗത്ലോദിയ മണ്ഡലത്തിൽനിന്ന് 2017ൽ ആദ്യമായാണ് ഭൂപേന്ദ്ര പേട്ടൽ എം.എൽ.എയാകുന്നത്. ഒരു ലക്ഷത്തിലേറെ വോട്ടിനാണ് ജയിച്ചത്. സിവിൽ എൻജിനീയറിങ്ങിൽ ഡിേപ്ലാമ നേടിയിട്ടുണ്ട്.
ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, കൃഷി മന്ത്രി ആർ.സി. ഫാൽദു, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരായിരുന്നു മുഖ്യമന്ത്രിയാകാൻ സാധ്യതപട്ടികയിലുണ്ടായിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രമുള്ളപ്പോഴാണ് കേന്ദ്ര നേതൃത്വത്തിെൻറ നിർദേശപ്രകാരം വിജയ് രൂപാണി ശനിയാഴ്ച രാജിവെച്ചത്. കോവിഡ് കൈകാര്യംചെയ്തതിലെ വീഴ്ചയെ തുടർന്നുണ്ടായ ഭരണവിരുദ്ധ വികാരം മറികടക്കുക എന്ന തെരഞ്ഞെടുപ്പ് തന്ത്രമാണ് വിജയ് രൂപാണിയുടെ മാറ്റത്തിന് വഴി തുറന്നത്.
182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 112 എം.എൽ.എമാരാണുള്ളത്. നിയമസഭ യോഗത്തിൽ കേന്ദ്ര നിരീക്ഷകരായി നരേന്ദ്ര സിങ് തോമർ, പ്രൾഹാദ് ജോഷി, ജനറൽ സെക്രട്ടറി തരുൺ ചൗഗ് എന്നിവർ പങ്കെടുത്തു. വിജയ് രൂപാണിയാണ് പേട്ടലിെൻറ പേര് നിർദേശിച്ചത്. ആനന്ദിബെൻ പേട്ടൽ രാജിവെച്ചതിനെ തുടർന്ന് 2016 ആഗസ്റ്റ് ഏഴിനാണ് വിജയ് രൂപാണി ആദ്യം മുഖ്യമന്ത്രിയായത്. നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ 2017 ഡിസംബറിൽ വീണ്ടും അധികാരത്തിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.