ഗുജറാത്ത് ലെജിസ്ലേറ്റീവ് പാർട്ടി നേതാവായി തെരഞ്ഞെടുത്ത ഭൂപേന്ദ്ര പട്ടേലിനെ രാജ്നാഥ് സിങ് അഭിനന്ദിക്കുന്നു

ഗുജറാത്ത് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു; ഭൂപേന്ദ്ര പ​ട്ടേലും മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയ ഗുജറാത്തിൽ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരുടെ ഇന്ന് നടന്ന ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി നിർദേശിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നിരീക്ഷകനായി യോഗത്തിലുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറും. 20 മന്ത്രിമാർ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. 

Tags:    
News Summary - Bhupendra Patel officially named Gujarat Chief Minister at key BJP meet, oath at 11 am on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.