അഹ്മദാബാദ്: ബി.ജെ.പി ഗുജറാത്തിൽ വീണ്ടും വിജയം നേടിയതോടെ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരുമെന്ന കാര്യം ഉറപ്പായി. ഡിസംബർ 12ന് അദ്ദേഹം സ്ഥാനമേൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.ആർ. പാട്ടീൽ വ്യക്തമാക്കുകയും ചെയ്തു. രണ്ടാം തലമുറ നേതാക്കളെ നിർണായക സ്ഥാനങ്ങളിൽ പരീക്ഷിക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കെ 2021ലാണ് ബി.ജെ.പി തലമുറ മാറ്റം നടപ്പാക്കിയത്. മന്ത്രിസഭാംഗങ്ങളെ അപ്പാടെ മാറ്റിയായിരുന്നു പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം മുതിർന്ന നേതാക്കളെ മാറ്റിനിർത്തി പട്ടേൽ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനം. ഭാഗ്യം കടാക്ഷിച്ചത് ഭൂപേന്ദ്ര പട്ടേലിനെയായിരുന്നു.
ഉപ മുഖ്യമന്ത്രി നിതിൻ പട്ടേലിനെ പോലും പരിഗണിക്കാതെ അഹ്മദാബാദിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത് രാഷ്ട്രീയവൃത്തങ്ങളിൽ അത്ഭുതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.