കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ഉയർത്തിയ ‘ജയ് ശ്രീറാം’ മുദ്രാ വാക്യത്തിനൊപ്പം ബി.ജെ.പി, വംഗനാടിെൻറ മനസ്സുപിടിക്കാൻ ‘ജയ് മാ കാളി’യും ചേർക്കുന് നു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാപക ജനസമ്പർക്ക പരിപാടി ആവിഷ്കരിച്ച പ ാർട്ടി, ബംഗാളികളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന കാളി ഭക്തി അവസരമാക്കാനാണ് പുതിയ മുദ്രാവാക്യവുമായി രംഗത്തുവന്നത്. ബംഗാൾ പാർട്ടിയല്ലെന്ന ആക്ഷേപം ഇതിലൂടെ മറികടക്കാനാവുമെന്നും ബി.ജെ.പി കരുതുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ചൊവ്വാഴ്ച നടന്ന ആദ്യ സംഘടന യോഗത്തിൽ ബംഗാളിെൻറ ചുമതലയുള്ള നേതാവ് കൈലാഷ് വിജയ്വർഗ്യയാണ് മുദ്രാവാക്യ പരിഷ്കാരം നിർദേശിച്ചത്. ‘‘ബി.ജെ.പിയുടെ സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി രാംലാലും പരിഷ്കാരത്തിന് പച്ചക്കൊടി കാണിച്ചു. ബംഗാളി പാർട്ടിയല്ലെന്ന പ്രചാരണത്തിന് തടയിടാൻ ഇതുകൊണ്ട് കഴിയും’’ -വിജയ്വർഗ്യ പറഞ്ഞു.
ജയ് ശ്രീറാം എന്നു മാത്രം വിളിക്കുന്നതിന് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ, ഈ വിളിക്കെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്ന സാഹചര്യത്തിൽ, ബംഗാളികൾ തലമുറകളായി ആരാധിച്ചുവരുന്ന കാളിദേവിയുടെ കൂടി പേരു ചേർക്കുന്നത് കൂടുതൽ നല്ലതായിരിക്കുമെന്നും ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയുടെ വോട്ടുവിഹിതം 17ൽനിന്ന് 40 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിൽ സംഘടന സംവിധാനം കൂടുതൽ ശക്തമാക്കാൻ പദ്ധതികൾ ആരംഭിച്ചതായി ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. മറ്റു പാർട്ടികളിൽനിന്നടക്കം നേതാക്കളെയും പ്രവർത്തകരെയും ആകർഷിക്കാനും പരിപാടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.